'നിന്റെ പേര് മുഹമ്മദ് എന്നാണോ' മാനസികാസ്വാസ്ഥ്യമുള്ള 65കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്ത്തന്; മര്‍ദ്ദനമേറ്റ വയോധികന് മരിച്ച നിലയില്‍
ഭോപ്പാല്‍: മുസ്ലിമാണെന്ന സംശയത്തിന്റെ പേരില്‍ ഭിന്നശേഷിക്കാരന് ക്രൂര മര്‍ദനം. തലയിലും മഖത്തും ക്രൂര മര്‍ദനത്തിന് ഇരയായ ഭന്‍വര്‍ലാല്‍ ജെയിന് എന്ന വയോധികനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ നീമുച്ചിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
'നീ മുഹമ്മദാണോ, നിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കൂ' എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ദിനേഷ് കുശ് വാഹ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് മര്‍ദനമെന്ന് ട്വിറ്ററില്‍ വീഡിയോ പങ്ക് വച്ച മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈര്‍ വ്യക്തമാക്കി. ബി.ജെ.പി മുന്‍ കോര്‍പറേറ്ററുടെ ഭര്‍ത്താവാണിയാള്‍.
Trigger warning: A differently-abled elderly person Bhanwarlal Jain was brutally beaten in MP's Neemuch over suspicion of being a Muslim. The person (Dinesh Kushwaha) can be seen asking 'Are you Mohammed, Show me your Identity Card', while thrashing him. He Was Later Found Dead. pic.twitter.com/o0xvlFoUXK
— Mohammed Zubair (@zoo_bear) May 21, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."