ഭാര്യയുടെ ആത്മഹത്യ: നടന്‍ ഉണ്ണി പി രാജന്‍ദേവ് അറസ്റ്റില്‍
കൊച്ചി; ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയില്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവ് അറസ്റ്റില്‍.ഉണ്ണിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രിയങ്കയുടെ സഹോദരന്‍ ആണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
സ്ത്രീധന പീഡനമാണ് മരണകാരണം എന്നാണ് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പിയാണ് അങ്കമാലിയില്‍ നിന്ന് ഉണ്ണിയെ കസ്റ്റഡിയില്‍ എടുത്തത്. ബന്ധുക്കളില്‍ നിന്നും പൊലീസ് നേരത്തെ മൊഴി എടുത്തിരുന്നു. ഉണ്ണിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
പ്രിയങ്കയുടെ ആത്മഹത്യയില്‍ ഭര്‍ത്താവായ ഉണ്ണി പി രാജന്റെ അറസ്റ്റ് വൈകാന്‍ കാരണം ഇയാള്‍ കൊവിഡ് പോസിറ്റീവായതുകൊണ്ടാണെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഉണ്ണിയുടെ ഭാര്യയും കായികാധ്യാപികയുമായ വെമ്പായം സ്വദേശിനി പ്രിയങ്കയെ മെയ് 12 നാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് പ്രിയങ്ക ജീവനൊടുക്കിയത് എന്ന് കാണിച്ച് പ്രിയങ്കയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
ഒന്നരവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2019 നവംമ്പറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."