മൊബൈലില്‍ നെറ്റ് വേഗം തീരുന്നോ?, ഈ വഴികളൊന്ന് പരീക്ഷിച്ചുനോക്കൂ…
ദിവസവും ലഭിക്കുന്ന ഡാറ്റ പെട്ടന്ന് തീര്‍ന്നുപോകാറുണ്ടോ? നിങ്ങള്‍ ഉപയോഗിക്കുന്നതിലും അധികം ഡേറ്റ നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ.. ഇങ്ങനെയൊരു പരാതി പലര്‍ക്കുമുണ്ടാകും. നമ്മള്‍ വീഡിയോ കണ്ടും ബ്രൗസ് ചെയ്തും കളയുന്ന ഡാറ്റയേക്കാള്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കപെടുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ പല കാര്യങ്ങളുണ്ടാകും. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡാറ്റ ഉപഭോഗം ട്രാക്ക് ചെയ്യാനും അനാവശ്യമായി ഡേറ്റ ചെലവാകുന്നത് തടയാനും ചില വഴികളുണ്ട്.
- Android Settings ല്‍ ഡേറ്റ ലിമിറ്റ് സെറ്റ് ചെയ്യാം
നിങ്ങളുടെ പ്രതിമാസ ഡേറ്റ ഉപയോഗത്തിന് പരിധി നല്‍കുന്നത് ഒരു പരിധിക്കപ്പുറം ഡേറ്റ ചെലവാകുന്നത് തടയാന്‍ സാധിക്കുന്നു. ഇത് വളരെ എളുപ്പത്തില്‍ സാധിക്കും.
Data Usage>>Billing Cycle>>Data limit and billing cycle>>Set Data limit
ഇവിടെ നിങ്ങള്‍ക്ക് പരമാവധി ഡേറ്റ ലിമിറ്റ് നല്‍കാവുന്നതാണ്. പരമാവധി ഡേറ്റയിലെത്തിക്കഴിഞ്ഞാല്‍ നെറ്റ് ഡിസ്‌കണക്ട് ചെയ്യാനുള്ള ഓപ്ഷനും നല്‍കാവുന്നതാണ്.
- Retsrict App background data
നമ്മള്‍ ഫോണ്‍ ഉപയോഗിക്കാത്ത സമയത്തും ചില ആപ്പുകള്‍ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. മള്‍ട്ടിടാസ്‌ക് ചെയ്യുമ്പോഴോ സ്‌ക്രീന്‍ ഓഫായിരിക്കുമ്പോഴോ ആപ്പുകള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുകയും അപ്‌ഡേറ്റാവുകയും ചെയ്യുന്നു.
സെറ്റിങ്‌സില്‍ മൊബൈല്‍ ഡാറ്റാ യൂസേജ് ഓപ്ഷന്‍ എടുത്ത് നോക്കിയാല്‍ ഒരോ ആപ്പും എത്ര ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്ന് നമുക്ക് മനസിലാകും.
ഓരോ ആപ്പിലും ക്ലിക്ക് ചെയ്യുമ്പോള്‍ അതിന്റെ ഡേറ്റ ഉപയോഗം എങ്ങനെയൊക്കെ ആണെന്നും മനസിലാക്കാം. ഏതെങ്കിലും ആപ്പ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടെങ്കില്‍ അതിന്റെ ബാക്ക്ഗ്രൗണ്ട് ഡേറ്റ നിങ്ങള്‍ക്ക് ഓഫ് ചെയ്യാവുന്നതാണ്. ഇതുവഴി ആപ്പ് തുറക്കുമ്പോള്‍ മാത്രം ഡേറ്റ ഉപയോഗിക്കുന്നുള്ളൂവെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം.
3.ഡാറ്റ കൂടുതലായി ഉപയോഗിക്കുന്ന ആപ്പുകള്‍ ഒഴിവാക്കാം
ചില ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ചില ആപ്പുകള്‍ക്ക് അധികം വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനോ കൂടുതല്‍ ഡാറ്റയോ ആവശ്യമില്ല. ഫേസ്ബുക്ക് ലൈറ്റ്, ഇന്‍സ്റ്റഗ്രാം ലൈറ്റ് പോലുള്ള ലൈറ്റ് പതിപ്പുകള്‍ മിക്ക സോഷ്യല്‍മീഡിയ ആപ്പുകള്‍ക്കും ഉണ്ട്. ലൈറ്റ് പതിപ്പുകള്‍ ആണെങ്കിലും എല്ലാ ബേസിക് പ്രവര്‍ത്തനങ്ങളും ഇവയില്‍ നടക്കും. ഡേറ്റ മാത്രമല്ല, നിങ്ങളുടെ ഫോണിലെ ബാറ്ററിയും ഇവ കാര്‍ന്ന് തിന്നില്ല.
4.ഡാറ്റ സേവര്‍ മോഡ് ഉപയോഗപ്പെടുത്താം.
ഡാറ്റ സേവര്‍ മോഡ് ഉപയോഗിച്ച് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ ആപ്പുകള്‍ ബാഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ച് ഡാറ്റ കൂടുതലായി ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും. ഡാറ്റ ഉപയോഗിക്കുന്നതില്‍ നിന്നും നിയന്ത്രിക്കേണ്ട ആപ്പുകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം.
ചില നുറുങ്ങുവിദ്യകള്‍
- വൈഫൈയില്‍ ആയിരിക്കുമ്പോള്‍ ലാര്‍ജ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
- ആവശ്യമില്ലാത്തപ്പോള്‍ മൊബൈല്‍ ഡേറ്റ ഓഫാക്കിവെക്കുക.
- നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷന്‍ ഓഫാക്കി വെക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."