മംഗളൂരിനും ഷൊർണൂരിനും ഇടയിൽ പരശുറാം ഒാടിത്തുടങ്ങി
കാസർകോട്
ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയൽ റെയിൽ പാത ഇരട്ടിപ്പിക്കുന്നതിൻ്റെ ഭാഗമായി റെയിൽവേ റദ്ദാക്കിയിരുന്ന പരശുറാം എക്‌സ്പ്രസ് ട്രെയിൻ ഭാഗികമായി സർവിസ് പുനരാരംഭിച്ചു. റദ്ദാക്കിയ 16649-16650 മംഗളൂരു സെൻട്രൽ-നാഗർകോവിൽ പരശുറാം എക്‌സ്പ്രസ് ഇന്നലെ മുതൽ മംഗളൂരു, ഷൊർണൂർ സ്റ്റേഷനുകൾക്കിടയിലാണു ഒാടിത്തുടങ്ങിയത്. 28 വരെ ഈ രീതിയിൽ സർവിസ് തുടരും.
28നു പാതയിരട്ടിപ്പിക്കൽ പൂർത്തിയാകും. ഇതോടെ 29 മുതൽ മറ്റു ട്രെയിനുകളും പരശുറാമും പതിവുപോലെ സർവിസ് നടത്തും. മംഗളൂരുവിൽ നിന്നു നാഗർകോവിലിലേക്കും തിരിച്ചുമുള്ള പരശുറാം ശനിയാഴ്ച റദ്ദാക്കിയപ്പോൾത്തന്നെ യാത്രക്കാർ ദുരിതത്തിലായിരുന്നു. കോട്ടയത്തെ പാത ഇരട്ടിപ്പിക്കലിനു മലബാർ മേഖലയിൽ ട്രെയിനുകൾ നിർത്തുന്നത് വിവാദത്തിലേക്കും നയിച്ചിരുന്നു. ഇതേത്തുടർന്നാണ് റെയിൽവേ നടപടി.
അൺറിസർവ്ഡ് (ജനറൽ) ടിക്കറ്റ് ഉപയോഗിച്ച് കോഴിക്കോടിനും കാസർകോടിനും ഇടയിൽ യാത്രചെയ്യാവുന്ന വൈകുന്നേരത്തെ അവസാന ട്രെയിനാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."