പെരുന്നാളിന് ഒരുങ്ങാം; പെരുന്നാൾ നമസ്കാര മാർഗനിർദേശങ്ങൾ പുറത്തിറക്കി സഊദി
റിയാദ്: റമദാൻ മാസത്തിലെ ആദ്യ പത്ത് നോമ്പുകൾ പിന്നിട്ടതോടെ പെരുന്നാൾ ദിനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സഊദി അറേബ്യ. ഈദുൽ ഫിത്വ്ർ നമസ്കാരം നിർവഹിക്കുന്നത് മുതൽ പ്രാർത്ഥനക്ക് എത്തുന്നവർക്ക് നൽകേണ്ട സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ എങ്ങിനെ വേണമെന്ന് മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്വ്ർ നമസ്കാരം നിർവഹിക്കണമെന്ന് അദ്ദേഹം നിർദേശം നൽകി.
ഇസ്‌ലാമിക് കാൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്ക് മന്ത്രി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നഗര, ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും ഈദ് ഗാഹുകളിലും അവയോട് ചേർന്നല്ലാത്ത പള്ളികളിലും ഈദ് നമസ്‌കാരം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. നമസ്കാരത്തിന് എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാനും മന്ത്രി നിർദേശിച്ചു.
ഈദുൽ ഫിത്വ്ർ പ്രാർഥനകൾ നടക്കുന്ന തുറന്ന മൈതാനങ്ങളിലും പള്ളികളിലും അതിനുള്ള മുൻകൂർ തയാറെടുപ്പുകൾ നടത്താനും അറ്റകുറ്റപ്പണികളും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാനും മന്ത്രാലയ ശാഖകളോട് മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."