HOME
DETAILS
MAL
കുരങ്ങുപനി യു.എ.ഇയില്‍ ജാഗ്രത
backup
May 23 2022 | 08:05 AM
ദുബൈ:കുരങ്ങു പനി വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യു.എ.ഇയിലും മുന്‍കരുതല്‍ ശക്തമാക്കി. ആരോഗ്യ മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി അറിയിച്ചു. വൈറസ് പടരാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ കേസുകള്‍ സമഗ്രമായി അന്വേഷിക്കും. രോഗ ലക്ഷണമുള്ളവരെ സൂക്ഷ്മമായി നിരീക്ഷിക്കും. രോഗമുണ്ടെന്ന് സംശയം തോന്നിയാല്‍ ആശുപത്രികള്‍ ഉടന്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."