വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ചു
കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. മകനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിക്കുന്നെന്ന് പി.സി ഹോക്കാടതിയില് പറഞ്ഞു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്താണ് പൊലീസ് കേസെടുത്തതെന്ന് പി.സി ബോധിപ്പിച്ചു.
പ്രസംഗം മുഴുവന്‍ ആയി ആണ് കേള്‍ക്കേണ്ടത്.തിരുവനന്തപുരം കേസില്‍ മജിസ്ട്രേറ്റ് നേരത്തെ ജാമ്യം നല്കി . അതിന്റെ വിരോധം ആണ് പൊലീസിനെന്നും പിസിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
സര്‍കാരിന് വേണ്ടി ഡിജിപി ഹാജരായി. മറുപടിയ്ക് സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അത് വരെ ഇടക്കാല ഉത്തരവ് നല്‍കരുതെന്നും ഡിജിപി ആവശ്യപ്പെട്ടു. ഇനി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടോ എന്ന് കോടതി പി.സി ജോര്‍ജിനോട് ചോദിച്ചു. നിയമത്തില്‍ നിന്ന് ഒളിക്കില്ലെന്നും 72 വയസ്സ് ഉണ്ട്, പല അസുഖങ്ങള്‍ ഉണ്ടെന്നും പി.സി ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."