രാമനവമി സംഘർഷങ്ങൾക്കു പിന്നാലെ ബിഹാറിൽ ബോംബ് സ്‌ഫോടനവും; ആറുപേർക്ക് പരുക്ക്, രണ്ട് പേർ അറസ്റ്റിൽ
പട്‌ന: രാമനവമി സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ബിഹാറില്‍ ബോംബ് സ്‌ഫോടനം. ശനിയാഴ്ച വൈകീട്ടാണ് സസാരാം നഗരത്തില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാമനവമി ദിനത്തില്‍ സംഘര്‍ഷമുണ്ടായിടത്താണ് സ്‌ഫോടനവുമുണ്ടായത്. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയാണ് സ്‌ഫോടം. സംഘര്‍ഷത്തിനും നിരോധനാജ്ഞക്കും പിന്നാലെ സസാറാമില്‍ നാളെ നടക്കേണ്ടിയിരുന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ പരിപാടി റദ്ദാക്കിയിരുന്നു.
ബോംബ് സ്‌ഫോടനമുണ്ടായ വിവരം സാസാരാം ജില്ല മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ബി.എച്ച്.യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരെ കുറിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അനധികൃതമായ ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്‌ഫോടനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രദേശത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു. പ്രാഥമികമായ വിലയിരുത്തലില്‍ വര്‍ഗീയ സംഘര്‍ഷമല്ലെന്നാണ് നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ബിഹാറില്‍ ശനിയാഴ്ചയും സംഘര്‍ഷമുണ്ടായിരുന്നു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബിഹാറിലെ നിരവധി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും സംഘര്‍ഷം ഉണ്ടായ മേഖലകളില്‍ എല്ലാം നിരോധനാജ്ഞ തുടരുകയാണ്. ബംഗാളില്‍ 38 പേരെയാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്ത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഹാറിലെ സംഘര്‍ഷങ്ങളില്‍ അസ്വഭാവിക ഇടപെടലുണ്ടെന്ന ആരോപണമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."