20 കേസുകളിലെ പ്രതി പൊലിസിനെ വെട്ടിച്ച് കടന്നു; മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് പൊലിസിനെ വെട്ടിച്ചുകടന്നു.
സംഭവത്തില്‍ മൂന്ന് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ആര്.എ എസ്.ഐ സജീവന്, സി.പി.ഒമാരായ അരുണ്‍, ജസീര്‍ എന്നിവരെയാണ് ഡി.ഐ.ജി രാഹുല്‍ ആര് നായര്‍ സസ്പെന്‍ഡ് ചെയ്തത്. പ്രതിയെ കൊണ്ടുപോയത് വിലങ്ങ് വെക്കാതെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കാസര്‍കോട് ആലംപാടി സ്വദേശി അമീര്‍ അലിയാണ് രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ നിന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
കാസര്‍കോട് ബി.സി റോഡ് ജങ്ഷനിലാണ് സംഭവം. കഴിഞ്ഞ ദിവസമുണ്ടായ അടിപിടി കേസില്‍ അറസ്റ്റിലായ ഇയാള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി വേറെയും 20 കേസുകള്‍ ഉണ്ടെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."