വാട്‌സ് ആപ് ഇന്ത്യയിൽ നിരോധിച്ചത് 45 ലക്ഷം അക്കൗണ്ടുകൾ
ന്യൂഡൽഹി: രാജ്യത്ത് ഫെബ്രുവരിയിൽ നിരോധിച്ചത് 45 ലക്ഷം അക്കൗണ്ടുകൾ. 2021 ലെ ഐ.ടി ആക്ട് അനുസരിച്ചാണ് നടപടി. ഫെബ്രുവരി ഒന്നിനും 28നും ഇടയിൽ 4, 597,400 അക്കൗണ്ടുകൽ നിരോധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 1,298,000 അക്കൗണ്ടുകൾ പരപ്രേരണ കൂടാതെയുള്ള നടപടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2,804 പരാതികളാണ് രാജ്യത്ത് വാട്‌സ് ആപ് സ്വീകരിച്ചത്. ഇതിൽ 504 പരാതികളിൽ നടപടിയെടുത്തു.
കഴിഞ്ഞ ജനുവരിയില്‍ മാത്രം 29,18,000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വാട്‌സ് ആപ്പ് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. പരാതി സംവിധാനം വഴി ഇന്ത്യയിലെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികള്‍ക്ക് മറുപടിയായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ജനുവരിയില്‍ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ നിന്ന് 1,461 പരാതി റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. അതില്‍ 195 റിപ്പോര്‍ട്ടുകളില്‍ നടപടിയെടുത്തു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍ 2021 ന്റെ അടിസ്ഥാനത്തില്‍ എല്ലാ മാസവും ആദ്യ ദിവസമാണ് വാട്‌സ് ആപ്പ് പ്രതിമാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."