യാസ് ചുഴലിക്കാറ്റ് വടക്കന്‍ ഒഡിഷ തൊട്ടു; ബംഗാളില്‍ അതീവ ജാഗ്രത
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് വടക്കന്‍ ഒഡിഷ തൊട്ടു. ഒഡിഷ, ബംഗാള്‍ തീരങ്ങളില്‍ കനത്ത കാറ്റും മഴയുമാണ്. തിരകള്‍ ഉയര്‍ന്ന് തീരപ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
#WATCH | Odisha: Water from the sea floods the residential areas in Dhamra of Bhadrak district.
— ANI (@ANI) May 26, 2021
The landfall process of #CycloneYaas is continuing. It will take around 3 hours to complete. It is 30 km south-southeast of Balasore at 9:30 am, as per IMD's update. pic.twitter.com/j6JMo2f3sa
ഒഡിഷയില്‍ ധംറ, ഭാദ്രാക് ജില്ലകളില്‍ ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയുണ്ട്. കനത്ത ജാഗ്രതാ നിര്‍ദേശമാണ് ഈ സംസ്ഥാനങ്ങളില്‍ നല്‍കിയിരിക്കുന്നത്.
#WATCH | West Bengal: Turbulent sea and strong winds witnessed in Digha of Purba Medinipur district.
— ANI (@ANI) May 26, 2021
At 9.30 am #CycloneYaas is about 30 km south-southeast of Balasore (Odisha). Current intensity of the storm is 130-140 kmph, as per IMD. pic.twitter.com/HLSmtsA1c2
ഒഡിഷയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആറു ലക്ഷത്തോളം പേരെയും ബംഗാള്‍ തീരത്തുനിന്ന് 11.5 ലക്ഷം ആളുകളെയും ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."