സഗൗരവമില്ല, ദൈവനാമത്തിലുമല്ല: തമിഴില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ദേവികുളം എം.എല്‍.എയുടേത് ശരിയായില്ല
തിരുവനന്തപുരം: തമിഴില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ദേവികുളം എം.എല്‍.എ എ. രാജ വീണ്ടും സത്യപ്രതിജ്ഞ ചൊല്ലണം. സഗൗരവമെന്നോ ദൈവനാമത്തിലെന്നോ സത്യവാചകത്തില്‍ ഇല്ലാത്തതാണ് കാരണം. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.
കന്നഡയും തമിഴും ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പതിനഞ്ചാം നിയമസഭയില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. 43 പേര് ദൈവനാമത്തിലും 13 പേര് അല്ലാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫാണ് നിയമസഭയിലെ ഭാഷാ വൈവിധ്യത്തിന് തുടക്കമിട്ടത്. പാലാ എം.എല്‍.എ മാണി സി. കാപ്പനും മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍ നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയത്. മുന്‍ഗാമി കെ. രാജേന്ദ്രനെ പോലെ ദേവികുളം എം.എല്‍.എ രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."