HOME
DETAILS
MAL
ലക്ഷദ്വീപില്‍ സംഘ് പരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ് ഐ സി ജിദ്ദ
backup
May 26 2021 | 12:05 PM
ജിദ്ദ: ജനങ്ങള്‍ സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയുന്ന ലക്ഷദ്വീപില്‍ സംഘ് പരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ ഉപജീവന മാര്‍ഗവും സംസ്‌കാരവും തകര്‍ക്കാനുള്ള ആസൂത്രിത നീക്കം ഇന്ത്യയിലെ ജനാധിപത്യ- മതേതര വിശ്വാസികള്‍ ഒന്നിച്ചു നിന്ന് ചെറുത്ത് തോല്‍പ്പിക്കണമെന്നും വിവാദ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്റ്ററേറ്ററെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു വിളിക്കണമെന്നും ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ , നൗഷാദ് അന്‍വരി മോളൂര്‍, അബൂബക്കര്‍ ദാരിമി ആലമ്പാടി, നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."