HOME
DETAILS

സമന്വയ വിദ്യാഭ്യാസവും കേരളവും

  
backup
April 02 2023 | 18:04 PM

samasth-education-kerala
എസ്.വി മുഹമ്മദലി സമന്വയ വിദ്യാഭ്യാസമെന്നതായിരുന്നു മറ്റൊരു ആകർഷക ബാനർ. പള്ളി ദർസുകളിൽ സമന്വയ വിദ്യാഭ്യാസമുണ്ടായിരുന്നു. 1971ൽ കാസർകോട് ജില്ലയിൽ ജാമിഅ സഅദിയ്യയിൽ ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ ചിന്തയിൽ ഇൗ ആശയം ജീവൻവച്ചു. 1972ൽ കടമേരി റഹ്മാനിയയിൽ എം.എം ബശീർ മുസ്‌ലിയാരുടെ ചിന്തകളനുസരിച്ച് സമന്വയ വിദ്യാഭ്യാസത്തിൻ്റെ വേറിട്ട ബദൽ ആരംഭിച്ചു. 1986ൽ ദാറുൽഹുദയിൽനിന്നു ആരംഭിച്ച ഹുദവി വിദ്യാഭ്യാസം സമന്വയ വിദ്യാഭ്യാസമേഖലയിലെ മറ്റൊരു ചുവടു വയ്‌പ്പായി. പിന്നീട് വാഫി സംവിധാനത്തിലൂടെ സമന്വയമെന്ന ആശയത്തെ കേരളം ഏറ്റെടുത്തു. പട്ടിക്കാട് ജാമിഅയുടെ ജൂനിയർ കോളജുകൾ, നന്തി ദാറുസ്സലാമിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ തുടങ്ങി വിവിധ സ്ഥാപനങ്ങൾ നടത്തിവരുന്ന സമന്വയ രീതികളും ഇവിടെ പരാമർശിക്കപ്പെടേണ്ടതുതന്നെയാണ്. ഒട്ടനവധി പ്രതിഭാശാലികളെ പല മേഖലകളിലേക്കും സംഭാവന ചെയ്യാൻ ഈ സംവിധാനങ്ങൾകൊണ്ടു സാധ്യമായി. മതപഠനമേഖലയോടു വിമുഖത കാണിക്കാൻ തുടങ്ങിയ പുതിയ ജനറേഷനെ പതിയെ നമ്മുടെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ ഈ സംവിധാനങ്ങൾകൊണ്ടു കൂടുതൽ സാധ്യമായി. എന്നാൽ സമന്വയ പഠനത്തിന്റെ അവസാന ഘട്ടത്തിലെത്തുമ്പോഴേക്കും പൊതുവിദ്യാഭ്യാസത്തിലുള്ള ഫോക്കസ് കൂടുകയും നല്ല മതപണ്ഡിതരും പ്രബോധകരും ഉണ്ടാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ശ്രദ്ധിക്കപ്പെട്ടു. ആയിരങ്ങൾക്കിടയിൽ നക്ഷത്രശോഭയോടെ ഉയർന്നുനിൽക്കുന്ന പ്രതിഭാശാലികളെ ഉയർത്തിക്കാട്ടാമെങ്കിലും പ്രവേശനം നേടുന്നവരുടെ എണ്ണം, ചെലവഴിക്കുന്ന ഊർജം, സാമ്പത്തിക ബാധ്യത എന്നിവ പരിഗണിക്കുമ്പോൾ നമുക്ക് വേണ്ട ഉത്പന്നങ്ങളുണ്ടോ എന്നതു പരിശോധിക്കപ്പെടേണ്ടതുണ്ട്. 'ഞാൻ എല്ലാം പഠിച്ചു ഒന്നും നേടാതെയായി' എന്നു പരിതപിക്കുന്നവരെക്കുറിച്ചും ചിന്തിക്കേണ്ട സമയമാണിത്. കാഴ്ചപ്പാടുകൾ കാലികമായി മാറേണ്ടതുണ്ടെന്നാണ് മനസിലാവുന്നത്. ലക്ഷ്യബോധത്തിലെ കൃത്യതയാണ് നല്ല വിദ്യാഭ്യാസത്തിനു ദിശ നിർണയിക്കുന്നതെന്ന കാര്യം വിസ്മരിക്കാനാവില്ല. ചെലവഴിക്കുന്ന വർഷങ്ങൾ, ഉപയോഗിക്കുന്ന മനുഷ്യവിഭവങ്ങൾ എല്ലാറ്റിനും വിലയിരുത്തലുകൾ ഉണ്ടാവണം. നമ്മുടെ ഉന്നതവിദ്യാലയങ്ങളിൽ പഠിച്ചിറങ്ങുന്നവരുടെ ജീവിത ഇടങ്ങൾ എവിടെയാണെന്ന് ചോദിച്ചാൽ അതിനെ 'കരിയറിസം' എന്ന ദുർബല പ്രയോഗംകൊണ്ട് തിരിച്ചടിക്കുന്ന തത്വചിന്തകന്മാരുണ്ട്. തത്വചിന്ത ഭക്ഷണം തരുന്നില്ല എന്ന കാര്യം തള്ളിക്കളയേണ്ട കേവല പ്രസ്താവനയല്ല. വിദ്യാർഥി 'എന്റെ ജീവിതം എങ്ങോട്ട്?' എന്നു തന്റെ വയസ് കൂടുന്നതിനനുസരിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കും. പഠനം പാതിവഴിയിൽവച്ചു നിർത്തുകയോ കഷ്ടിച്ചു പൂർത്തിയാക്കിയിടത്തുനിന്നു തിരിച്ചുനടക്കുകയോ ചെയ്യാൻ നിർബന്ധിതനാവും. കലർപ്പില്ലാത്തതും അവ്യക്തമല്ലാത്തതുമായ ലക്ഷ്യബോധം തന്നെയായിരിക്കണം വിദ്യാർഥിയുടെ മുന്നിൽ ആകർഷകമായി അവതരിപ്പിക്കപ്പെടേണ്ടത്. അതു അവന്റെ അവകാശം തന്നെയാണ്. ഒന്നേകാൽ ലക്ഷത്തോളം കരിയറുകൾ നിലവിലുള്ളതും ഓരോ ദിവസവും അതിന്റെ എണ്ണം പെരുകി വരുന്നതുമായ ഒരു നാടിന്റെ പരിസരമറിഞ്ഞാണ് നമ്മുടെ കുട്ടികൾ വളരുന്നത്. അതിൽ പലതും പത്താം ക്ലാസോ പ്ലസ്ടുവോ കഴിഞ്ഞാൽ ലക്ഷ്യം ഫോക്കസ് ചെയ്തു പഠിക്കേണ്ടതുമാണ്. കോഴ്‌സ് തീരുന്നതിനും ജോലി ലഭിക്കുന്നതിനും കൃത്യമായ കാലയളവുണ്ട്. തന്റെ അഭിരുചിക്കും മികവിനുമനുസരിച്ചത് തെരഞ്ഞെടുക്കുന്നവർക്ക് ലക്ഷ്യസ്ഥാനം നേടാൻ സാധിക്കുന്നുമുണ്ട്. കൊഴിഞ്ഞുപോവുന്നവരെ അവഗണിക്കുന്നില്ല. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞു ദീർഘ കാലയളവ് പഠനത്തിന് ഉപയോഗിച്ചിട്ടും കൃത്യ ലക്ഷ്യത്തിലെത്താൻകൂടി വീണ്ടുമെന്തൊക്കെയോ പഠിക്കേണ്ടിവരുന്ന അവസ്ഥ പരിശോധിക്കപ്പെടണം. ദഅ്‌വത്ത് എന്നതാണ് ഉത്തരമെങ്കിൽ അതിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. നമുക്ക് കുറച്ചു മാത്രം വേണ്ടത് കൂടുതലായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇവിടെ ഇങ്ങനെയൊരു പരാമർശത്തിന് കാരണമായിവരുന്നത്. അതി വൈകാരികത ഒഴിവാക്കി വിചാരപരമായി സമീപിക്കുന്നവർക്ക് ഇതിൽ നല്ല കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും സ്വീകരിക്കാനുമുണ്ടാകും. ഇപ്പോഴത്തെ സമന്വയം ഐച്ഛികമാണെന്നത് സുപ്രധാന വിഷയമാണ്. മതപണ്ഡിതന്മാരായി വളരേണ്ടവർ യൂനിവേഴ്‌സിറ്റി ബിരുദം നേടണമെന്ന ആശയത്തെ നിർബന്ധമെന്ന് ആരും പറയില്ല. എന്നാൽ നിർബന്ധിത സമന്വയം ചർച്ചയ്ക്കു വിധേയമാവുന്നുമില്ല. മതമേഖലയിൽ കൂടുതൽ സമയം ചെലവഴിച്ചു അവഗാഹം നേടുന്ന മതവിദ്യാർഥിക്ക് അവശ്യം വേണ്ട ഭാഷാ പരിജ്ഞാനവും ഐ.ടി പാടവവും സാമൂഹ്യ ഇടപെടൽ ശേഷിയുമെല്ലാം പരിശിലീപ്പിക്കുന്നത് നിർബന്ധിത സമന്വയമാണ്. അത്തരമൊരു സ്ഥാപനം നമുക്ക് മികച്ച മതപണ്ഡിതന്മാരെയും ഖതീബുമാരെയും മതാധ്യാപകരെയും ഉണ്ടാക്കുന്നതിന് കാരണമാവും. ആത്മ വിശ്വാസവും ആത്മാഭിമാനവുമുള്ള മതപണ്ഡിതരെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി വളർത്തിയെടുക്കാനുള്ള ശ്രമം തീർത്തും മാതൃകാപരമാവും. അവർക്ക് യൂനിവേഴ്‌സിറ്റി ബിരുദം എന്നത് ഒരാളുടെ സ്വയം പരിശ്രമത്തിന്റെ ഭാഗമാവാം. മറുവശത്ത്, കൃത്യമായ കരിയർ ലക്ഷ്യമാക്കി പ്രൊഫഷണലായി വളരുന്ന വിദ്യാർഥിക്ക് അവശ്യം വേണ്ട മതബോധവും അനുഷ്ഠാന പരിശീലനങ്ങളും നൽകുന്നത് നിർബന്ധിത സമന്വയം തന്നെയാണ്. അത്തരമൊരു സമന്വയത്തെക്കുറിച്ചു നേരത്തെ ചർച്ചകൾ ഉണ്ടായെങ്കിലും പ്രയോഗതലത്തിൽ അത്തരം പരിഷ്‌കരണങ്ങൾ രൂപപ്പെട്ടുവന്നിട്ടില്ല. എല്ലാവർക്കും സ്ഥാപനങ്ങൾ വർധിപ്പിക്കുന്നതിൽ തന്നെയായിരുന്നു കൂടുതൽ ശ്രദ്ധ. സമുദായത്തിനും ചില ആവശ്യങ്ങളുണ്ടെന്നത് മറന്നുകൂടാ. അസ്തിത്വത്തിനു വേണ്ട വിദ്യാഭ്യാസമെന്ന ചിന്തയെ മെറ്റീരിയലിസമെന്നോ കരിയറിസമെന്നോ പറഞ്ഞു തള്ളാൻ ഇന്ന് ബോധമുള്ളവർ തയാറാവില്ല. അവകാശങ്ങൾക്കു വേണ്ടി ചോദിച്ചു തളർന്നുനിൽക്കുന്ന സമുദായത്തിന്റെ സമഗ്രമുന്നേറ്റത്തിനും ആസ്തിത്വത്തിനും വേണ്ട വിദ്യാഭ്യാസ രീതികൾ ഒരു മേശക്കു ചുറ്റുമിരുന്നു ആലോചിക്കേണ്ടതുണ്ട്. എങ്കിൽ അതിൽ ആദ്യം കടന്നുവരേണ്ടത് സിവിൽ സർവിസ് മേഖലയിലെ നമ്മുടെ സാന്നിധ്യം തന്നെയായിരിക്കണം. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, കെ.എ.എസ് തുടങ്ങിയ പരീക്ഷകൾക്കു പുറമെ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന വിവിധ പരീക്ഷകൾ ഫിനാൻസ് മാനേജ്‌മെന്റ് മേഖലയിലെ മത്സരപ്പരീക്ഷകൾ, ലീഗൽ സ്റ്റഡീസ്, മീഡിയ, കേരള പി.എസ്.സി തുടങ്ങിയ കാര്യത്തിൽ സെക്കൻഡറി തലം മുതൽ തന്നെ ഫോക്കസ് ചെയ്തു പരിശീലിക്കുന്ന പ്രതിഭകളുണ്ടാവണം. വരുംകാലത്തെ ജീവിതം മുഴുവൻ കൃത്രിമബുദ്ധിയുടെ കൈയിൽ ചെന്നുനിൽക്കുമ്പോൾ ആ മേഖലയിൽ നമ്മുടെ ഇടം നേരത്തെ നിർണയിക്കാൻ സാധിക്കണം. ഇതെല്ലാം ഭാഗ്യവശാൽ ഉണ്ടായിവരുമെന്ന് കരുതി കാത്തിരുന്നു കൂടാ. ഡിഗ്രി കഴിഞ്ഞുണ്ടായ ചില റിസൾട്ടുകളെ എടുത്തുകാട്ടി സ്വയം മറക്കുകയും ചെയ്തു കൂടാ. ക്രിയാത്മകമായ ആസൂത്രണമാണ് വേണ്ടത്. ഒപ്പം അതിനുവേണ്ടിയുള്ള കലർപ്പില്ലാത്ത ചിന്തകളും. (തുടരും)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago