HOME
DETAILS
MAL
സര്‍ക്കാര്‍ എപ്പോഴും അതിജീവിതക്കൊപ്പം; യു.ഡി.എഫ് എന്നും പ്രതികള്‍ക്കൊപ്പമെന്ന് പിണറായി വിജയന്
backup
May 24 2022 | 13:05 PM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യു.ഡി.എഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ കുറ്റാരോപിതന് നെഞ്ച് വിരിച്ച് നടന്നേനെ, തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ടത്തെ സര്‍ക്കാറുകളുടെ കാലത്ത് സമാനമായ കേസുകളില്‍ നടന്നതുപോലെ ഇപ്പോഴും നടക്കുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അതിങ്ങോട്ട് ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് ഭരണമല്ലായിരുന്നെങ്കില്‍ പ്രതികള്‍ കൈവീശി നടന്നുപോയേനെ എന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യുമെന്ന് തെളിഞ്ഞ കേസാണിത്. യുഡിഎഫ് എന്നും പ്രതികള്‍ക്കൊപ്പമാണ് നിന്നത്. യുഡിഎഫ് ആയിരുന്നെങ്കില്‍ അറസ്റ്റുണ്ടാവുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."