നടിയെ അക്രമിച്ച കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം സമയം നീട്ടി ചോദിക്കും
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെടും. നടിയുടെ ഹരജിയില്‍ ഇന്ന് ഹൈക്കോടതി നിലപാടനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇന്ന് ഇടക്കാല ഉത്തരവുണ്ടായില്ലെങ്കില്‍ പ്രത്യേക ഹരജി നല്‍കും. ഈ മാസം 30ന് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയായിരുന്നു നടി കോടതിയെ സമീപിച്ചത്.
ഇന്നലെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തെങ്കിലും നടിയുടെ ആവശ്യപ്രകാരം ജഡ്ജി പിന്മാറിയിരുന്നു. ഇന്ന് ഹരജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചില്‍ പരിഗണനക്കെത്തും.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് അക്രമത്തിനിരയായ നടി ഹരജി നല്‍കിയത്. തന്നെ ആക്രമിച്ചു പകര്‍ത്തിയ ദ്യശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്തിന്റെ ഓഫിസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം നടി പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."