HOME
DETAILS
MAL
ജില്ലയ്ക്ക് അംബേദ്കറുടെ പേര് ആന്ധ്രയിൽ എം.എൽ.എയുടെ വീടിന് തീവച്ചു
backup
May 25 2022 | 07:05 AM
ഹൈദരാബാദ്
ആന്ധ്രാപ്രദേശിലെ പുതുതായി രൂപീകരിച്ച ജില്ലയായ കൊനസീമയ്ക്ക് ബി.ആർ അംബേദ്കറുടെ പേര് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ആളുകൾ എം.എൽ.എയുടെ വീടിന് തീവച്ചു. അമലാപുരം നഗരത്തിലാണ് സംഭവം. മുമ്മിദിവരം എം.എൽ.എ പി സതീഷിന്റെ വീടിനാണ് തീവച്ചത്. ഗതാഗതമന്ത്രി പി. വിശ്വരൂപിന്റെ വീടിനു പുറത്തെ ഫർണിച്ചറിനും അക്രമികൾ തീവച്ചു. നിരവധി പൊലിസ് വാഹനങ്ങളും സർക്കാർ ബസുകളും അക്രമികൾ കത്തിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."