സദസ് കൈയിലെടുത്ത് സഫീർ നജ്മുദ്ദീൻ, എസ്.വി മുഹമ്മദലി, എം.എസ് ജലീൽ
മലപ്പുറം
വലിയൊരു സദസ്, വിവിധ മേഖലകളിലേക്ക് തങ്ങളുടെ വിദ്യാഭ്യാസവും കരിയറും പ്ലാൻ ചെയ്തിരിക്കുന്നവരും പ്ലാൻ ചെയ്യാനിരിക്കുന്നവരും അവരുടെ രക്ഷിതാക്കളും ഉൾപ്പെട്ട സദസ്. വ്യത്യസ്ത ചിന്തകളുള്ളവർ, വ്യത്യസ്തമായ സ്വപ്നങ്ങൾ കാണുന്നവർ, വിവിധ സാഹചര്യങ്ങളിൽനിന്നെത്തിയവർ... എല്ലാവരെയും ഒരുപോലെ കൈയിലെടുത്ത്, എല്ലാവർക്കും ഒരേ 'പോസിറ്റീവ് ഫീലിങ് ' നൽകുന്നതായിരുന്നു കരിയർ എക്സ്പോയിലെ മോട്ടിവേഷൻ സെഷനുകൾ.ആദ്യമായി വേദിയിലേക്കെത്തിയത് ടാൽറോപ് സി.ഇ.ഒ സഫീർ നജ്മുദ്ദീനാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹം അനുഭവങ്ങൾ ചേർത്ത് വിശദീകരിച്ചു. രണ്ടാം സെഷനിൽ പ്രമുഖ കരിയർ കണസൾട്ടന്റ് എസ്.വി മുഹമ്മദലി വേദിയിലെത്തി. ജീവിതത്തിൽ എല്ലാവരും സ്വയം ചോദിച്ചിരിക്കേണ്ട അഞ്ചു ചോദ്യങ്ങളിലൂന്നി, വിദ്യാർഥികളുടെ മനസിലേക്കു കയറുന്ന, ചിന്തകൾക്ക് തീ പകരുന്ന വാക്കുകൾ. ഉച്ചയ്ക്കു ശേഷം കരിയർ ഗുരു എം.എസ് ജലീലിന്റെ വാക് വൈദഗ്ധ്യം. സദസ് ആസ്വദിച്ചും ചിന്തിച്ചുമിരുന്ന നിമിഷങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."