HOME
DETAILS

സഊദി - ഇറാൻ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നു; നേരിട്ട് സംസാരിക്കാൻ തീരുമാനം

  
backup
April 03 2023 | 16:04 PM

saudi-arabia-and-iran-foreign-ministers-will-meet-soon

റിയാദ്: സഊദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനും വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. ഇരുവരും ചേർന്ന് നടത്തിയ ഒരു ഫോൺ കോളിൽ ആണ് കൂടിക്കാഴ്ചക്ക് സമ്മതിച്ചത്. അതേസമയം, യോഗത്തിന്റെ തീയതിയും സ്ഥലവും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ഉഭയകക്ഷി ബന്ധത്തിന്റെ "പോസിറ്റീവ് ട്രെൻഡിൽ" അമീർ-അബ്ദുള്ളാഹിയൻ സംതൃപ്തി പ്രകടിപ്പിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നു.

സഊദി വിദേശകാര്യ മന്ത്രി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള നിരന്തര സമ്പർക്കത്തിന്റെയും കൂടിക്കാഴ്ചകളുടെയും ആവശ്യകത ഫോണിൽ ഊന്നിപ്പറഞ്ഞു. ഇറാനും സഊദിയും നടത്തുന്ന നടപടികളുടെ പ്രവണത “പോസിറ്റീവും തൃപ്തികരവുമാണ്” എന്ന് ഫോൺ വിളിയുടെ ഭാഗമായി വിലയിരുത്തുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിനും എംബസികളും മിഷനുകളും രണ്ട് മാസത്തിനുള്ളിൽ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 10 ന് ഇറാനും സൗദി അറേബ്യയും ബെയ്ജിംഗിൽ വെച്ച് കരാർ ഒപ്പ് വെച്ചിരുന്നു. ഈ കരാറിന്റെ ഏറ്റവും പുതിയ വ്യവസ്ഥയും വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കരാർ ഒപ്പിട്ടതിന് ശേഷം കഴിഞ്ഞ ആഴ്‌ചകളിൽ രണ്ട് ഉന്നത നയതന്ത്രജ്ഞർ തമ്മിലുള്ള മൂന്നാമത്തെ ഫോൺ സംഭാഷണമായിരുന്നു ഇപ്പോൾ നടന്നത്. മാർച്ച് അവസാനത്തിൽ നടന്ന മറ്റൊരു ഫോൺ സംഭാഷണത്തിൽ, ഏപ്രിൽ അവസാനത്തോടെ അവസാനിക്കുന്ന റമദാൻ നോമ്പ് മാസത്തിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് രണ്ട് വിദേശകാര്യ മന്ത്രിമാരും അഭിപ്രായങ്ങൾ കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago