മദീനയിലെ പ്രവാചകന്റെ മസ്‌ജിദിലേക്ക് വിശ്വാസികളുടെ ഒഴുക്ക്; റമദാൻ ഇതുവരെ എത്തിയത് ഒരു കോടിയിലേറെ ആളുകൾ
പുണ്യമാസമായ റമദാനിൽ സഊദി അറേബ്യയിലെ മദീനയിൽ സ്ഥിതി ചെയ്യുന്ന പ്രവാചകന്റെ മസ്‌ജിദിൽ വിശ്വാസികളുടെ ഒഴുക്ക്. റമദാൻ ആരംഭിച്ച് 12 ദിവസം മാത്രം പിന്നിടുമ്പോൾ ഇതുവരെ ഒരു കോടിയിലധികം വിശ്വാസികളാണ് മദീന സന്ദർശിച്ചത്.
സഊദി സ്റ്റേറ്റ് ന്യൂസ് ഏജൻസി (എസ്‌പിഎ)യാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. മദീനയിൽ എത്തുന്നവരിൽ ഭൂരിഭാഗം പേരും മക്കയിലും എത്തി ഉംറ നിർവഹിക്കുന്നുണ്ടെന്നാണ് കണക്കുകൾ. റമദാൻ പൂർത്തിയാകുമ്പോഴേക്ക് ആളുകളുടെ എണ്ണം ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് കണക്കുകൂട്ടൽ.
ഗ്രാൻഡ് മസ്ജിദിന്റെയും പ്രവാചകന്റെ പള്ളിയുടെയും ജനറൽ പ്രസിഡൻസി ഗ്രാൻഡ് മസ്ജിദിൽ എത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്തുവരുന്നുണ്ട്. സംസം വെള്ളത്തിന്റെ പാക്കറ്റുകൾ, ബഹുഭാഷാ മാർഗനിർദേശം, വിശുദ്ധ കഅബയെ വലയം ചെയ്യാനുള്ള നിർദേശങ്ങൾ, കുട്ടികളെ ആൾക്കൂട്ടത്തിൽ കളഞ്ഞ് പോകാതിരിക്കാൻ വേണ്ടിയുള്ള ട്രാക്കിംഗ് ബ്രേസ്ലെറ്റുകളുടെ വിതരണം എന്നിവയെല്ലാം ജനറൽ പ്രസിഡൻസിയുടെ ഭാഗമായി ചെയ്യുന്നുണ്ട്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."