HOME
DETAILS

രാംദേവിനെതിരേ ഐ.എം.എയുടെ 1,000 കോടി മാനനഷ്ട നോട്ടിസ്

  
backup
May 27 2021 | 03:05 AM

6515216814-2


ന്യൂഡല്‍ഹി: അലോപ്പതിക്കെതിരേ നടത്തിവന്ന പ്രചാരണത്തിനൊടുവില്‍ വിവാദ യോഗ ഗുരുവും വ്യവസായിയുമായ ബാബാ രാംദേവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) പരസ്യ ഏറ്റുമുട്ടലില്‍. കൊവിഡ് വ്യാപനംമൂലം ഇന്ത്യ തരിച്ചുനില്‍ക്കുന്നതിനിടെ അലോപ്പതി മരുന്നുകള്‍ക്കെതിരായ രാംദേവിന്റെ പ്രചാരണങ്ങള്‍ ഐ.എം.എയെ ചൊടിപ്പിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിലെത്തിയത്. അലോപ്പതിവിരുദ്ധ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാംദേവിന് ഐ.എം.എ ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടിസയച്ചു.


അലോപ്പതി ചികിത്സാരീതിക്കെതിരായ പ്രസ്താവന പിന്‍വലിക്കുന്നതായി 15 ദിവസത്തിനുള്ളില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും രേഖാമൂലം ഖേദപ്രകടനം നടത്തുകയും ചെയ്യണമെന്നാണ് നോട്ടിസിലെ ആവശ്യം. രാംദേവിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐ.എം.എ കത്തുനല്‍കിയിട്ടുണ്ട്.


വാക്‌സിന്‍ സ്വീകരിച്ചിട്ടും ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മരിച്ചെന്നും അലോപ്പതി മരുന്നു കഴിച്ചിട്ട് ലക്ഷങ്ങളാണ് മരിക്കുന്നതെന്നുമായിരുന്നു രാംദേവിന്റെ പരാമര്‍ശം. സംഘ്പരിവാറിന്റെ സാമ്പത്തിക സ്രോതസ്സുകളിലൊന്നായ പതഞ്ജലിയുടെ മേധാവിയും സംഘ്പരിവാര്‍ സഹയാത്രികനുമായ രാംദേവിനെതിരായ ഐ.എം.എയുടെ നീക്കങ്ങളില്‍ നിലപാട് സ്വീകരിക്കാനാവാത്ത അവസ്ഥയിലാണ് കേന്ദ്രം. കൊവിഡിന്റെ ആദ്യഘട്ട വ്യാപനത്തില്‍ പ്രതിരോധമരുന്ന് എന്നവകാശപ്പെട്ട് രാംദേവ് പുറത്തിറക്കിയ ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.


രാജ്യത്തെ ആരോഗ്യരംഗം കൊവിഡിനെ തുരത്താന്‍ തീവ്രശ്രമം നടത്തിവരുമ്പോഴെല്ലാം അലോപ്പതി ചികിത്സാരീതിയെ പരിഹസിച്ചുവരികയായിരുന്നു രാംദേവ്. ഐ.എം.എയുടെ ഭാഗത്തുനിന്നുള്ള കടുത്ത എതിര്‍പ്പിനൊടുവില്‍ രാംദേവിനോട് വിയോജിക്കുന്നതായി മയപ്പെടുത്തിയുള്ള പ്രതികരണം പുറപ്പെടുവിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രിയും അലോപ്പതി ഡോക്ടറുമായ ഡോ. ഹര്‍ഷവര്‍ധന്‍.
അതിനിടെ, ഐ.എം.എയ്‌ക്കെതിരേ പതഞ്ജലി കേന്ദ്രങ്ങള്‍ വര്‍ഗീയപ്രചാരണവും ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago