ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ജിദ്ദ: ഈരാറ്റുപേട്ടയിൽ നിന്നുള്ള പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന് (ഇ.ജി.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാഹിദ് സി.എ. കുവൈത്ത് (പ്രസിഡന്റ്), അജ്മൽ ഖാൻ റിയാദ് (ജനറൽ സെക്രട്ടറി) സുഹൈൽ കെ.എ ഖത്തർ (ട്രഷറർ). വൈസ് പ്രസിഡന്റുമാർ: യാസീൻ ഖാൻ (യു.എ.ഇ), താഹ വലിയവീട്ടിൽ (ഖത്തർ), ജോയിന്റ് സെക്രട്ടറി: നാഫി മജീദ് (യു.എ.ഇ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി ഷബീസ് പാലയംപറമ്പിൽ (ജിദ്ദ), സലിം തലനാട് (റിയാദ്), മുഹമ്മദ് ഷിബിലി (കുവൈത്ത്), മുഹമ്മദ് ഷാഹിദ് (ഒമാൻ) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ പ്രദേശങ്ങളിലെ കൺവീനർമാരായി ഹനീഫ് ഹഫീസ് (അബുദാബി), നിഷാദ് വട്ടക്കയം (ദുബൈ), മുജീബ് റഹ്മാൻ (ഷാർജ), അൻസാരി സലീം (അജ്മാൻ), ഹബീബ് മുഹമ്മദ് (ഖത്തർ), നസീബ് വട്ടക്കയം (റിയാദ്), സാജിദ് കോന്നച്ചാടത്ത് (ജിദ്ദ), മുഹമ്മദ് അമീൻ (ദമാം), ഷമീർ മണക്കാട്ട് (കുവൈത്ത്), നിസ്സായി കെ.എ (ഒമാൻ), യാസിർ കരീം (ബഹ്‌റൈൻ) എന്നിവരേയും ചുമതലപ്പെടുത്തി.
തിരഞ്ഞെടുപ്പുകൾക്ക് ഇ.ജി.എ സ്ഥാപക അംഗങ്ങളായിരുന്ന അവിനാഷ് മൂസയും ഹക്കീം പുതുപ്പറമ്പിലും നേതൃത്വം നൽകി.
പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് നാല് വർഷം മുമ്പ് ആണ് സംഘം രൂപീകരിച്ചത്. ഈരാറ്റുപേട്ടയിൽ നിന്നുള്ള പ്രവാസികൾക്ക് നിയമസാമ്പത്തിക സഹായങ്ങൾ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടനക്ക് ഇടപെടാൻ സാധിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."