വെറുപ്പിന്റെ ചിന്താധാരപോലെ മോദിസവും നിലംപരിശാകുമെന്ന് കെ.ടി ജലീല്‍, മൃതദേഹത്തില്‍ നിന്ന് പേനിറങ്ങും പോലെ കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കെന്നും പരിഹാസം
കോഴിക്കോട്: കപില്‍ സിബലും പോയി. മൃതദേഹത്തില്‍ നിന്ന് പേനിറങ്ങും പോലെ ജീവനില്ലാത്ത കോണ്‍ഗ്രസ്സില്‍ നിന്ന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കുടിയൊഴിയല്‍ തുടരുകയാണെന്ന് കെ.ടി ജലീലിന്റെ പരിഹാസം.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് തകര്‍ന്നെങ്കില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നതും അതേ വിധി തന്നെയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം കുറിച്ചു.
മതേതര വാദികളായ ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ വോട്ടുകള്‍ ഒരു പെട്ടിയില്‍ വീണാല്‍ തീരുന്നതേയുള്ളു സംഘികളുടെ അക്രമാധിപത്യം. നുണയിലും കള്ളപ്രചരണങ്ങളിലും കെട്ടിപ്പൊക്കിയ അധികാര സൗധങ്ങള്‍ ലോകത്തെവിടെയും അധിക കാലം നിലനിന്നിട്ടില്ലെന്നും ജലീല്‍ ഓര്‍മിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
കപില്‍ സിബലും പോയി. മൃതദേഹത്തില്‍ നിന്ന് പേനിറങ്ങും പോലെ ജീവനില്ലാത്ത കോണ്‍ഗ്രസ്സില്‍ നിന്ന് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കുടിയൊഴിയല്‍ തുടരുകയാണ്.
കോണ്‍ഗ്രസ്സ് ചെയ്ത അഴിമതിയുടെയും ചതിയുടെയും വഞ്ചനയുടെയും തിക്ത ഫലം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് തകര്‍ന്നെങ്കില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നതും അതേ വിധി തന്നെ.
മതേതര വാദികളായ ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ വോട്ടുകള്‍ ഒരു പെട്ടിയില്‍ വീണാല്‍ തീരുന്നതേയുള്ളു സംഘികളുടെ അക്രമാധിപത്യം. നുണയിലും കള്ളപ്രചാരണങ്ങളിലും കെട്ടിപ്പൊക്കിയ അധികാര സൗധങ്ങള്‍ ലോകത്തെവിടെയും അധിക കാലം നിലനിന്നിട്ടില്ല.
വെറുപ്പിന്റെ ചിന്താധാരകളായ ഹിറ്റ്‌ലറിസവും മുസ്സോളിനിസവും കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടുണ്ടെങ്കില്‍ പകയുടെ വിചാരധാരയായ മോദിസവും ഒരുനാള്‍ നിലംപരിശാകും.
വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും മാത്രമേ ശാശ്വതമായി നിലനില്‍ക്കൂ. ശാന്തിയും സമാധാനവും പുരോഗതിയും ആരെയും വേദനിപ്പിച്ചോ ബഹിഷ്‌കൃതരാക്കിയോ നേടാനാവില്ല. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മാത്രമേ ഏതൊരു രാജ്യത്തിനും മുന്നോട്ടു പോകാനാകൂ. ചരിത്രം അതിനു സാക്ഷിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."