വിനോദസഞ്ചാരികളെ ആകർഷിക്കാൻ മദ്യം ആവശ്യമില്ല; സഊദിയിൽ മദ്യ നിരോധന നിയമത്തിൽ മാറ്റമില്ലെന്ന് ടൂറിസം സഹമന്ത്രി ഹൈഫ ബിൻത് മുഹമ്മദ് അൽ സഊദ് രാജകുമാരി
റിയാദ്: സഊദി അറേബ്യയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായിട്ടുണ്ടെന്നും ടൂറിസ്റ്റുകളെ ആകർഷിക്കാൻ സഊദിയിലെ മദ്യപാന നിരോധനവുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾ പാലിക്കുന്നത് തുടരുമെന്ന് ടൂറിസം അസിസ്റ്റന്റ് മന്ത്രി ഹൈഫ ബിൻത് മുഹമ്മദ് ആലു സഊദ് രാജകുമാരി പ്രസ്താവിച്ചു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം വിശദീകരിച്ചത്.
വിനോദസഞ്ചാരത്തെ ആകർഷിക്കാൻ മദ്യം നിരോധിക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതില്ല. നിലവിലെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, രാജ്യം വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് തുടരുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. മുൻ കാലങ്ങളിൽ മതപരമായ തീർത്ഥാടനത്തിനെത്തിയിരുന്ന സന്ദർശകരേക്കാൾ കൂടുതലായാണ് ഇപ്പോൾ ടൂറിസം മേഖലയിൽ സന്ദർശകരുടെ എണ്ണം. കഴിഞ്ഞ വർഷം 60 ദശലക്ഷത്തിലധികം സന്ദർശകർ സഊദിയിലെത്തിയെന്നും മന്ത്രി പറഞ്ഞു.
മദ്യ നിരോധനം തുടരുമ്പോഴും ആഗോള തലത്തിൽ വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട രാജ്യമായി സഊദി അറേബ്യമാറിയെന്നും, ടൂറിസം മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെന്നും ഹൈഫ ബിൻത് മുഹമ്മദ് അൽ സഊദ് രാജകുമാരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."