HOME
DETAILS

കളിപ്പാട്ടം പോലെ യു.എസ് മാർക്കറ്റിൽ ലഭിക്കുന്ന തോക്ക്

  
backup
May 25 2022 | 20:05 PM

todays-article-26-05-2022


ടെക്‌സാസിൽ 18 കാരനായ ട്രാൻസ്‌ജെൻഡർ വ്യക്തി സാൽവാദോർ റാമോസ് സ്‌കൂളിലെത്തി 21 പേരെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ യു.എസ് ഞെട്ടിത്തരിച്ചുനിൽക്കുന്നതിനിടെയാണ് അതേ സംസ്ഥാനത്തിന്റെ ഗവർണറുടെ പഴയൊരു ട്വീറ്റ് കുത്തിപ്പൊങ്ങിയത്. ടെക്‌സാസ് ജനതയോട് കൂടുതൽ തോക്കുകൾ വാങ്ങിക്കൂട്ടാൻ അഭ്യർഥിച്ച് 2015ൽ ഇപ്പോഴത്തെ ഗവർണർ ഗ്രെഗ് ആബട്ട് ട്വിറ്ററിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ഏഴുവർഷത്തിന് ശേഷം 'എയറി'ൽ ആയിരിക്കുന്നത്. തോക്ക് വിൽപനയിൽ ടെക്‌സാസ് രണ്ടാംസ്ഥാനത്താണെന്നും (കൂടുതൽ തോക്ക് വാങ്ങാൻ) ടെക്‌സാസ് ജനത മനസുവച്ചാൽ ഒന്നാംസ്ഥാനത്ത് എത്താമെന്നുമായിരുന്നു ഗവർണറുടെ ട്വീറ്റ്. ടെക്‌സാസ് ഗവർണർ പദവിയിലിരിക്കെ നാഷനൽ റൈഫിൽ അസോസിയേഷനെ ടാഗ്‌ ചെയ്തായിരുന്നു ട്വീറ്റ്.


തോക്ക് വാങ്ങുകയെന്നത് കളിപ്പാട്ടം വാങ്ങുന്നത് പോലെ സാധാരണ പർച്ചേസിങ് മാത്രമായ യു.എസിൽ അന്നത് ഒരു പതിവ് ആഢംബര ട്വീറ്റ് മാത്രമായാണ് യു.എസ് ജനത കണ്ടത്. എന്നാൽ ഏഴുവർഷം പിന്നിടുമ്പോൾ ആ ട്വീറ്റിന്റെ വില ടെക്‌സാസ് ഗവർണർ മനസിലാക്കിക്കഴിഞ്ഞു. വെടിവയ്പ്പ് ഉണ്ടായതിന് പിന്നാലെ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നും ഗവർണർ ട്വിറ്ററിൽ കുറിപ്പുകൾ ഇട്ടെങ്കിലും ഇതെല്ലാം അപ്രസക്തമാക്കും വിധത്തിലായിരുന്നു കുത്തിപ്പൊക്കൽ. ഇപ്പോൾ അഭിമാനം തോന്നുന്നുണ്ടോ എന്നുൾപ്പെടെയുള്ള ചോദ്യങ്ങളുമായി ട്വിറ്റർ ഉപയോക്താക്കൾ അദ്ദേഹത്തെ ചോദ്യശരത്തിൽ മുക്കി. നാട്ടുകാർ ഇപ്പോഴും തോക്കുകൾ വാങ്ങിക്കൂട്ടുന്നതിൽ ടെക്‌സാസ് ഗവർണറുടെ ഇപ്പോഴത്തെ നിലപാട് എന്താണാവോ എന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ മെഹ്ദി ഹസൻ ഗ്രെഗ് ആബട്ടിനെ ടാഗ്‌ചെയ്ത് ചോദിക്കുന്നുണ്ട്. മെഹ്ദി ഹസന്റെ ചോദ്യത്തിന് ഗ്രെഗ് ആബട്ടിന് ഉത്തരമുണ്ടാവാൻ സാധ്യതയില്ല.


ബറാക് ഒബാമ യു.എസ് പ്രസിഡന്റ് പദവിയിലിരുന്ന കാലം തോക്കുകൾ നിരോധിക്കാൻ ശക്തമായ ശ്രമങ്ങൾ നടന്നെങ്കിലും തോക്ക് ലോബിയുടെ ഇടപെടൽ മൂലം നിരോധനം നടപ്പാക്കാനായില്ല. 20 കുട്ടികളുൾപ്പെടെ 26 പേർ മരിച്ച കണക്ടികട്ട് വെടിവയ്പ് ഉണ്ടായത് ഒബാമയുടെ കാലത്താണ്. യു.എസിൽ ഈ വർഷം മാത്രം തോക്കുധാരികളുടെ 10 വലിയ ആക്രമണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. യു.എസിൽ 2020ൽ തോക്ക് ഉപയോഗിച്ച് 19,350 ആത്മഹത്യകളാണ് നടന്നത്. 2009ന് ശേഷം 274 വലിയ വെടിവയ്പ് സംഭവങ്ങളും യു.എസിലുണ്ടായി. ഈ ആക്രമണങ്ങളിൽ 1,536 പേർ മരിച്ചു. ഓരോ വെടിവയ്പ് സംഭവങ്ങൾ ഉണ്ടാവുമ്പോഴും യു.എസിൽ തോക്ക് നിരോധിക്കണമെന്ന് മുറവിളി ഉയരും. എന്നാൽ രാഷ്ട്രീയത്തിൽ സ്വാധീനശക്തികളായ തോക്ക് ലോബി ഓരോ തവണയും നിരോധനനീക്കത്തെ മറികടക്കാറാണ് പതിവ്.


നാഷനൽ റൈഫിൾസ് അസോസിയേഷനാണ് തോക്ക് വ്യാപാരികളുടെ ഔദ്യോഗിക കൂട്ടായ്മ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ടെക്‌സാസ് ഗവർണർ ഗ്രെഗ് ആബട്ട്, ടെക്‌സാസ് സെനറ്റർ ടെഡ് ക്രൂസ് എന്നിവരായിരുന്നു അസോസിയേഷൻ അവസാനമായി സംഘടിപ്പിച്ച പരിപാടിയിലെ മുഖ്യ ക്ഷണിതാക്കൾ. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ലോകംമൊത്തം അടച്ചിട്ടപ്പോഴും തുറന്നിരിക്കുകയായിരുന്നു യു.എസിലെ തോക്ക് വിപണി. ഭക്ഷണവസ്തുക്കൾക്കൊപ്പം യു.എസ് ജനത ഇഷ്ടമുള്ള തോക്കുകളും വേണ്ടുവോളം തിരകളും വാങ്ങിക്കൂട്ടിയ കാലമായിരുന്നു ഇക്കഴിഞ്ഞ രണ്ടുവർഷം.
കാലിഫോർണിയയിലും ന്യൂയോർക്കിലും വാഷിങ്ടണിലും ആയിരക്കണക്കിന് തോക്കുകളാണ് കൊവിഡ് കാലത്ത് മാത്രം വിറ്റുപോയത്. ലോക്ക്ഡൗണിൽ അവശ്യവസ്തുവായി കണ്ട് തോക്ക് വിപണി തുറന്നുകൊടുക്കാൻ തക്ക സ്വാധീനം യു.എസിലെ തോക്ക് ലോബിക്കുണ്ട്.
ആയുധക്കച്ചവടം യു.എസിൽ അവശ്യവസ്തുവിന്റെ പരിധിയിലാക്കി 2020 മാർച്ച് 28ന് ഫെഡറൽ ഉത്തരവ് ഇറങ്ങി. ലോകം അടഞ്ഞുകിടക്കുമ്പോഴും മാർച്ച് 28 മുതലുള്ള 10 ദിവസം കൊണ്ട് ആയുധവിൽപനയിൽ 68 ശതമാനം വർധനവാണ് യു.എസിൽ രേഖപ്പെടുത്തിയത്. യു.എസ് പൗരൻമാർ മാത്രമല്ല, ഏഷ്യൻ വംശജരും മത്സരിച്ച് തോക്കുകൾ വാങ്ങി. മാനസിക പ്രശ്‌നങ്ങളുള്ളവരോ കൊടുംകുറ്റവാളികളോ അല്ലാത്തവർക്കെല്ലാം തോക്ക് കൈവശംവയ്ക്കാൻ അനുവാദം നൽകുന്ന വിധത്തിലുള്ള ഉദാരനയമാണ് യു.എസിലുള്ളത്.


ചുരുക്കത്തിൽ യു.എസിലെ മിക്ക വീട്ടിലും ഒന്നോ അതിലധികമോ തോക്കുകൾ സാധാരണയാണ്. ഈ തോക്കുകളുമായി പൊതുനിരത്തുകളിലും സ്‌കൂളുകളിലും പോയി യാതൊരു മുൻവൈരാഗ്യവുമില്ലാത്തവരുടെ നെഞ്ചിലേക്ക് തോക്ക് ചൂണ്ടുന്നവരാവട്ടെ കൂടുതലും കൗമാരക്കാരും. ലോകത്ത് ഇന്റർനെറ്റ് ഗെയിമിന് അടിമപ്പെട്ട ഏറ്റവും വലിയ സമൂഹം യു.എസ് കൗമാരക്കാരാണ്. സ്‌ക്രീനിലെ ശത്രുവിനെ വെടിവച്ച് വീഴ്ത്തി പരാജയപ്പെടുത്തുന്ന വയലൻസിന്റെ നിറമുള്ള ഗെയിമുകൾ! കംപ്യൂട്ടർ ഗെയിമിന് മുന്നിലിരുന്ന് ബോറടിക്കുമ്പോൾ യഥാർഥ തോക്കുമായി തെരുവിൽ ഓഫ് ലൈനായി കളിക്കാനിറങ്ങുകയാണ് യു.എസ് കൗമാരക്കാർ. അത്തരം പൊട്ടിത്തെറിയാണ് ചൊവ്വാഴ്ച ടെക്‌സാസിലും അതിന് ഒരാഴ്ച മുമ്പ് ബഫലോ മാർക്കറ്റിലും ഉണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago