ബി.1.617 വകഭേദത്തിന് ഉയര്‍ന്ന ഫലപ്രാപ്തി; 12 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാമെന്ന് ഫൈസര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദത്തിനെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന ഫലപ്രാപ്തി നല്‍കുമെന്ന വാഗ്ദാനവുമായി ഫൈസര്‍. 12 വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കാമെന്നും അടിയന്തര ഉപയോഗത്തിന് അനുമതി ചോദിച്ചുകൊണ്ട് കമ്പനി കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു.
രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളില്‍ ഒരു മാസത്തേക്ക് സൂക്ഷിക്കാമെന്നും ഫൈസര്‍ വ്യക്തമാക്കി. വാക്‌സിന്‍ ബി.1.617 വൈറസ് വകഭേദത്തിനെതിരെ 87.9 ശതമാനം ഫലപ്രദമാണെന്നും ഡേറ്റകള്‍ സൂചിപ്പിക്കുന്നു. ജൂലായ് ഒക്ടോബര്‍ മാസത്തിനിടയില്‍ ഇന്ത്യയ്ക്ക് അഞ്ച് കോടി ഡോസ് ഫൈസര്‍ വാക്‌സിന് നല്‍കാനാവുമെന്നും കമ്പനി അറിയിച്ചു.
നിലവില്‍ രാജ്യത്ത് തദ്ദേശിയമായി നിര്‍മിച്ച കൊവിഷീല്‍ഡും കൊവാക്‌സിനുമാണ് വിതരണം ചെയ്യുന്നത്. അതിന് പുറമെ അടിയന്തര ഉപയോഗത്തിന് റഷ്യന്‍ വാക്‌സിനായ സ്പുഡ്‌നിക് വിയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്ത് 20 കോടി വാക്‌സിനുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."