വീണ്ടും ഇളവുകള്‍; ഈ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുറക്കാം
തിരുവനന്തപുരം: നിര്‍മ്മാണ മേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രഷറകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി. കണ്ണട ഷോപ്പുകള്‍, നേത്ര പരിശോധന, കണ്ണടകള്‍, ശ്രവണസഹായി വില്‍ക്കുന്ന കടകള്‍, കൃത്രിമ അവയവം വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കംപ്യൂട്ടറുകള്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍, ഗ്യാസ് നന്നാക്കുന്ന ഷോപ്പുകള്‍ ഇവയെല്ലാം ആഴ്ചയില്‍ രണ്ടു ദിവസം തുറക്കാനുള്ള അനുമതിയും നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഓക്‌സിമീറ്റര്‍ സ്വന്തമായി ഉണ്ടാക്കുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചിട്ടുണ്ട്. അത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ആവശ്യമായ മരുന്നുകള്‍ വാങ്ങി നല്‍കാമെന്ന് വിദേശത്തുള്ള പലരും അറിയിച്ചിട്ടുണ്ട്. എന്നാല്‍ പല മരുന്നുകളും അവര്‍ക്ക് അവിടെ ലഭ്യമല്ല. അത് എവിടെ നിന്നാണ് ലഭ്യമാകുക എന്ന് അറിയിച്ചാല്‍ വാങ്ങി നല്‍കാന്‍ തയ്യാറാണെന്ന് പല വിദേശ മലയാളികളും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."