HOME
DETAILS
MAL
കെ.പി.സി.സി അധ്യക്ഷന്‍ മുരളീധരനും സതീശനും സുധാകരനും രഹസ്യ ചര്‍ച്ച നടത്തി
backup
May 28 2021 | 02:05 AM
കോട്ടയം: കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കുള്ള നീക്കം കെ. സുധാകരന്‍ സജീവമാക്കി. എ ഗ്രൂപ്പും രമേശ് ചെന്നിത്തല വിഭാഗവും സുധാകരന്റെ വരവ് തടയാന്‍ നീക്കം ശക്തമാക്കിയിരിക്കെ കെ. മുരളീധരന്‍ എം.പിയും പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ. സുധാകരനും രഹസ്യ ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് പാര്‍ട്ടി ചാനലിന്റെ ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച അശോക് ചവാന്‍ കമ്മിറ്റി നേതാക്കളില്‍നിന്ന് അഭിപ്രായം തേടുന്നതു തുടരുന്നതിനിടെയാണ് പുതിയ നീക്കം. സുധാകരന്‍ മുരളീധരനടക്കടക്കമുള്ള പാര്‍ട്ടി എം.പിമാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി എ, ഐ ഗ്രൂപ്പുകളില്‍ ഉടലെടുത്ത ഭിന്നത കെ.പി.സി.സി അധ്യക്ഷന്റെ കാര്യത്തില്‍ രൂക്ഷമായിട്ടുണ്ട്. ഇരുവിഭാഗങ്ങളില്‍നിന്നും സുധാകരനെ പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകുന്നതിന് അനുകൂലമല്ല. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യവും ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. പി.ടി തോമസ് എം.എല്‍.എയും അധ്യക്ഷനാകാന്‍ രംഗത്തുണ്ട്. എന്നാല്‍ എ ഗ്രൂപ്പിന്റെ പൂര്‍ണ പിന്തുണ പി.ടി തോമസിനില്ല.
പിന്നോക്ക സമുദായത്തില്‍നിന്നൊരാള്‍ അധ്യക്ഷനാകണമെന്ന ആവശ്യമുയര്‍ത്തി കൊടിക്കുന്നില്‍ സുരേഷ് എം.പിയും രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പുകളുടെ ആവശ്യത്തിന് ഹൈക്കമാന്‍ഡ് വഴങ്ങാന്‍ സാധ്യതയില്ല. എം.എല്‍.എമാരുടെയും എം.പിമാരുടെയും നേതാക്കളുടെയും അഭിപ്രായം തേടിയശേഷം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അശോക് ചവാന്‍ കമ്മിറ്റി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. തോല്‍വിയെക്കുറിച്ചുള്ള കണ്ടെത്തലുകളും പുതിയ കെ.പി.സി.സി അധ്യക്ഷന്‍ ആരാവണമെന്ന പൊതുവികാരവും അടങ്ങുന്ന റിപ്പോര്‍ട്ടായിരിക്കും സോണിയാ ഗാന്ധിക്കു കൈമാറുക.
മുതിര്‍ന്ന നേതാവ് എ.കെ ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ അഭിപ്രായവും പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ നിര്‍ണായകമാണ്. ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവരുടെ അഭിപ്രായം കൂടി കേട്ട ശേഷമാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായവും നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."