ലോകകപ്പ് സമയത്ത് നാലു ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഷട്ടില്‍ സര്‍വ്വീസുമായി ഖത്തര്‍ എയര്‍വെയ്സ്
ദോഹ: ലോകകപ്പ് സമയത്ത് നാല് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്താനൊരുങ്ങി ഖത്തര്‍. ഗള്‍ഫിലെ നാല് വിമാനക്കമ്പനികളുമായി ചേര്‍ന്നാണ് സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ എയര്വെയ്സ്മെന്ന് കമ്പനി സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
കുവൈത്ത് എയര്‍വെയ്സ്, ഒമാന്‍ എയര്‍, ഫ്ളൈ ദുബായ്, സൗദിയ എന്നീ അയര്ലൈനുകളുമായി ചേര്‍ന്ന് ദുബായ്, മസ്കത്ത്, കുവൈത്ത് സിറ്റി, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളില്‍ നിന്ന് ലോക കപ്പ് ടിക്കറ്റ് എടുത്ത ആരാധകര്‍ക്കായി ദിവസേന ഷട്ടില്‍ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഗ്രൂപ്പിലേക്ക് ഇത്തിഹാദും എയര്‍ അറേബ്യയും ചേരാന്‍ സാധ്യതയുണ്ടെന്ന് അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.
ഫ്ളൈ ദുബൈ ഒരു ദിവസം 60 സര്‍വീസുകളിലായി ഒരു ദിവസം 2,700 കാണികളെ ദോഹയില്‍ എത്തിക്കും. അതേസമയം, കുവൈത്ത് എയര്‍വെയ്സ് ദിവസേന 20 ഫ്ളൈറ്റുകളും ഒമാന്‍ എയര്‍ 48 ഫ്ളൈറ്റുകളും സൗദിയ 60 ഫ്ളൈറ്റുകളും ദിവസേന ഓപ്പറേറ്റ് ചെയ്യും. മാച്ചുകളുടെ സമയത്തിനനുസരിച്ച് ഫ്ളൈറ്റുകളുടെ സമയം ക്രമീകരിക്കുമെന്നും ലഗ്ഗേജ് ഇല്ലെങ്കില്‍ യാത്ര കൂടുതല്‍ സുഖകരമാകുമെന്നും അല്‍ ബാക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."