HOME
DETAILS
MAL
പട്ടേലിന്റെ പരിഷ്കാരം മിണ്ടാപ്രാണികളോടും..കാലിത്തീറ്റ വിതരണവും നിലക്കുന്നു
backup
May 28 2021 | 02:05 AM
സ്വന്തം ലേഖകന്‍
കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ക്രൂരത മിണ്ടാപ്രാണികളിലേക്കും നീളുന്നു. ഫാമുകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവിന് പിന്നാലെ കാലിത്തീറ്റ വിതരണത്തിനും ദ്വീപില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മിനിക്കോയിയില്‍ കാലിത്തീറ്റ സ്റ്റോക്ക് തീര്‍ന്നതോടെ വെള്ളവും പുല്ലും മാത്രമാണ് ഭക്ഷണം. ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡിയായി നല്കിക്കൊണ്ടിരിക്കുന്ന കാലിത്തീറ്റ വിതരണവും പല ദ്വീപിലും നിലച്ചു. സൊസൈറ്റി വഴി കാലിത്തീറ്റ വിതരണം വേണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പുതിയ ഓര്‍ഡര്‍ നല്‍കിയിട്ടില്ല. അമൂല്‍ ഉല്പന്നങ്ങള്ക്ക് വിപണി തുറക്കാന്‍ വേണ്ടിയാണ് ലക്ഷദ്വീപിലെ കാലികളെ കൊന്നൊടുക്കുന്ന വിധത്തിലുള്ള പുതിയ തീരുമാനം.
അതേസമയം ലക്ഷദ്വീപിലെ ഡയറിഫാമുകള്‍ അടച്ചുപൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നടപടികള്‍ക്കെതിരേയുള്ള ദ്വീപ് നിവാസികളുടെ ആദ്യ ബഹിഷ്കരണ സമരം വിജയം കണ്ടു. ലേലത്തില്‍ പങ്കെടുക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഒരാള്‍ പോലും ലേലത്തില്‍ പങ്കെടുക്കാന്‍ പേര് നല്‍കിയില്ല. മെയ് 31 ന് മുന്‍പായി മൃഗങ്ങളെ ലേലം ചെയ്തു ഫാം അടച്ചു പൂട്ടണമെന്നാണ് ഉത്തരവ്. ലക്ഷദ്വീപിലെ ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കി കൊണ്ടുള്ളതാണ് പുതിയ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."