HOME
DETAILS
MAL
'സംഘ്പരിവാറിനെ പരാജയപ്പെടുത്തണം' പൃഥ്വിരാജിന് പിന്തുണയുമായി ചെന്നിത്തല
backup
May 28 2021 | 04:05 AM
തിരുവനന്തപുരം: ലക്ഷദ്വീപിലെ അധിനിവേശത്തിനെതിരേ പ്രതികരിക്കുകയും അവിടുത്തെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ ചലച്ചിത്ര നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
താന്‍ സ്‌നേഹിക്കുന്ന ഒരു ജനതയുടെ സ്വസ്ഥത തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്കെതിരേ നിലകൊണ്ട പൃഥ്വിരാജിനൊപ്പം നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യമാണെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്ക് ചെവികൊടുക്കാതെ സെലിബ്രിറ്റി സ്റ്റാറ്റസില്‍ അഭിരമിക്കുകയല്ല പൃഥ്വിരാജ് ചെയ്തത്.
രാജ്യത്ത് എവിടെ മനസമാധാനം ഉണ്ടോ, അത് തകര്‍ക്കാന്‍ തങ്ങളുണ്ട് എന്നതാണ് സംഘ്പരിവാറിന്റെ മുദ്രവാക്യം. ലക്ഷദ്വീപില്‍ മനസമാധാനം ഉണ്ടെങ്കില്‍ അത് തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് അഡ്മിനിസ്‌ട്രേറ്ററിലൂടെ കേന്ദ്രസര്‍ക്കാര്‍ ഓരോ നിമിഷവും പ്രഖ്യാപിക്കുകയാണ്.
പുതിയ നിയമപരിഷ്‌കാരങ്ങള്‍കൊണ്ട് ഒരു ജനതയെ ഞെക്കിക്കൊല്ലുകയാണ്. ബി.ജെ.പിയുടെ മനുഷ്യത്വ വിരുദ്ധതയ്‌ക്കെതിരേ ഓരോ ജനാധിപത്യ വിശ്വാസിയും രംഗത്തിറങ്ങേണ്ട സമയമാണിതെന്നും സംഘ്പരിവാര്‍ നമ്മളെ തേടിയെത്തും മുന്‍പേ അവരെ പരാജയപ്പെടുത്തണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."