മധുവധക്കേസ് നാള്‍വഴികളിലൂടെ...
പാലക്കാട്: മധുവധക്കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഇന്ന് വിധി പറഞ്ഞിരിക്കുകയാണ്. കൊലപാതകം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറ് മാറി. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസില്‍ 16 പ്രതികളാണുള്ളത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമഘട്ടത്തിലെത്തിയത്. കേസിന്റെ നാള്‍വഴികളിലൂടെ..
2018 ഫെബ്രുവരി 22. ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടു.
2018 മെയ് 22. 1600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.
2018 മെയ് 31. 16പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി.
2022 ഫെബ്രുവരി 16. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി സി.രാജേന്ദ്രനെ നിയമിച്ചു.
2022 മാര്‍ച്ച് 17. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
2022 ഏപ്രില്‍ രണ്ട്. സാക്ഷി വിസ്താരം തുടങ്ങി. ഇന്‍ക്വസ്റ്റ് സാക്ഷി വെള്ളിങ്കിരിയെ വിസ്തരിച്ചു.
2022 ജൂണ്‍ എട്ട്. പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍ കൂറുമാറി
2022 ജൂണ്‍ ഒമ്പത്. പതിനൊന്നാം സാക്ഷി ചന്ദ്രന്‍ കൂറുമാറി, (ചന്ദ്രന്‍ മധുവിന്റെ ബന്ധുവാണ്)
2022 ജൂണ്‍ 10. മധുകേസ് വിചാരണ നിര്‍ത്തിവയ്ക്കണം എന്ന് കുടുംബം. മണ്ണാര്‍ക്കാട് കോടതിയില്‍ ഹരജി നല്‍കി. ഹരജി തള്ളി (സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെ മാറ്റാന്‍ സര്‍ക്കാറിനെ സമീപിക്കൂ എന്ന് വിചാരണക്കോടതി )
2022 ജൂണ്‍ 14. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രനെ മാറ്റണമെന്ന് അമ്മ മല്ലി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പരാതി നല്‍കി.
2022 ജൂണ്‍ 17. വിചാരണ ഹൈക്കോടതി ജൂണ്‍ 28വരെ സ്റ്റേ ചെയ്തു.
2022 ജൂണ്‍ 24. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രന്‍ രാജിവച്ചു.
2022 ജൂണ്‍ 25. രാജേഷ് എം.മേനോന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, നേരത്തെ കേസില്‍ അഡീ.സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.
2022 ജൂലൈ 16. സാക്ഷി സംരക്ഷണനിയമം നടപ്പിലാക്കി( സാക്ഷികള്‍ക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ ജില്ലാ ജഡ്ജി ചെര്‍മാനായിട്ടുള്ള കമ്മിറ്റി ഉത്തരവ് )
2022 ജൂലൈ 18. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന്‍ ഹാജരായി, മധുകേസ് വിചാരണ വീണ്ടും തുടങ്ങി. പന്ത്രണ്ടാം സാക്ഷി അനില്‍കുമാര്‍ മൊഴിമാറ്റി. (വനംവകുപ്പ് വാച്ചറാണ് അനില്‍കുമാര്‍).
2022 ജൂലൈ 20. പതിനാലാം സാക്ഷി ആനന്ദന്‍ കൂറുമാറി. കൂറുമാറിയ വനംവകുപ്പ് വാച്ചര്‍ അനില്‍കുമാറിനെ പിരിച്ചുവിട്ടു.നടപടി ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം. പതിനെട്ട് വര്‍ഷമായി പെട്ടിക്കല്ലിലെ തേക്ക് പ്ലാന്റേഷനിലെ ജീവക്കാരനായിരുന്നു.
2022 ജൂലൈ 21. പതിനഞ്ചാം സാക്ഷി മെഹറുന്നിസയും കൂറുമാറി.
2022 ജൂലൈ 22. പതിനാറാം സാക്ഷി അബ്ദുറസാക്ക് മൊഴിമാറ്റി.
2022 ജൂലൈ 23. പതിനേഴാം സാക്ഷി ജോളിയും രഹസ്യമൊഴി തിരുത്തി, കൂറുമാറി. 10 മുതല്‍ 17 വരെ ഉള്ള സാക്ഷികള്‍ ആണ് രഹസ്യ മൊഴി നല്‍കിയത്.ഇതില്‍ ഏഴ് പേര്‍ 164 തിരുത്തി. പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കിയത്.
2022 ജൂലൈ 29. പതിനെട്ടാം സാക്ഷി കാളി മൂപ്പന്‍ മൊഴിമാറ്റി.
2022 ജൂലൈ 30. പത്തൊമ്പതാം സാക്ഷി കക്കിമൂപ്പന്‍ കൂറ് മാറി.
2022 ഓഗസ്റ്റ് ഒന്ന്. ഇരുപതാം സാക്ഷി മയ്യന്‍ എന്ന മരുതല്‍ കൂറുമാറി. പ്രതികള്‍ മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടു എന്ന് പൊലിസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തി.
2022 ഓഗസ്റ്റ് മൂന്ന്. ഇരുപത്തി ഒന്നാം സാക്ഷി വീരന്‍ കൂറുമാറി. വിസ്താരത്തിന് സമന്‍സ് അയച്ചിട്ടും 22 ആം സാക്ഷി മുരുകന്‍ ഹാജരായില്ല കോടതി വാറന്‍ഡ് പുറപ്പെടുവിച്ചു.
2022 ഓഗസ്റ്റ് നാല്. തുടര്‍ കൂറുമാറ്റങ്ങള്‍ക്കിടെ പ്രോസിക്യൂഷന് ആശ്വാസം. 23ആം സാക്ഷി ഗോകുല്‍ അനുകൂല മൊഴി നല്‍കി. രണ്ട് സാക്ഷികള്‍ കൂറുമാറി. ഇരുപത്തിരണ്ടാംസാക്ഷി മുരുകന്‍, ഇരുപത്തി നാലാം സാക്ഷി മരുതന്‍ എന്നിവരാണ് മൊഴിമാറ്റിയത്..
2022 ഓഗസ്റ്റ്എട്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഹരജി.
2022 ഓഗസ്റ്റ് 10. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 16 ലേക്ക് മാറ്റി. അതിനു ശേഷം സാക്ഷികളെ വിസ്തരിക്കാം എന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി അംഗീകരിച്ചു. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഷിഫാന്‍ അറസ്റ്റില്‍. അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് ഷിഫാനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്രത്തില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത 36 ലക്ഷം രൂപയും പിടിച്ചെടുത്തു.
2022 ഓഗസ്റ്റ് 18. പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ മല്ലി
2022 ഓഗസ്റ്റ് 20. പന്ത്രണ്ട് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി.
2022 ഓഗസ്റ്റ് 24. പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിന് ഹൈകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു.
2022 സെപ്തംബര്‍ രണ്ട്. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ അബ്ബാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി.
2022 സെപ്തംബര്‍ 13. ഇരുപത്തിയേഴാം സാക്ഷി സൈതലവി കൂറുമാറി
2022 സെപ്തംബര്‍ 14. ഇരുപത്തി ഒമ്പതാം സാക്ഷി സുനില്‍കുമാര്‍ കൂറുമാറി. സുനില്‍ ഉള്‍പ്പെടുന്ന വിഡിയോ പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്ന് സുനില്‍ പറഞ്ഞു. സുനിലിന്റെ കാഴ്ചശക്തി പരിശോധിപ്പിക്കാന്‍ വിചാരണക്കോടതി നിര്‍ദേശം. മുപ്പത്തി ഒന്നാം സാക്ഷി ദീപുവും കോടതിയില്‍ മൊഴിമാറ്റി.
2022 സെപ്തംബര്‍ 15. സുനിലിന്റെ കാഴ്ചശക്തിക്ക് പ്രശ്‌നമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് .കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിച്ചു. വിഡിയോയില്‍ ഉള്ളത് തന്നെ പോലത്തെ ഒരാളെന്ന് തിരുത്തി പറഞ്ഞു. നാലുപേര്‍ കൂറുമാറി. മനാഫ്, രഞ്ജിത്, മണികണ്ഠന്‍, അനൂപ്
2022 സെപ്തംബര്‍ 19. പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈകോടതി ശരിവച്ചു.
2022 ഒക്ടോബര്‍ 15. കൂറ് മാറിയ 18,19 സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍. പതിനെട്ടാം സാക്ഷി കാളിമൂപ്പനേയും പത്തൊമ്പതാം സാക്ഷി കക്കിയേയും വിസ്തരിക്കാന്‍ അനുമതി.
2022 ഒക്ടോബര്‍ 18. മധുവിന്റേത് കസ്റ്റഡി മരണമാണോ എന്ന് അന്വേഷിച്ച മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടുകള്‍ വിളിച്ചു വരുത്തണമെന്ന് പ്രോസിക്യൂഷന്‍.
2022 ഒക്ടോബര്‍ 20. കൂറ്മാറിയ പത്തൊമ്പതാം സാക്ഷി കക്കി പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കി.കൂറ് മാറിയത് പ്രതികളെ പേടിച്ചിട്ട് ആണെന്ന് കക്കി.കുറ്റബോധം മാറിക്കിട്ടിയെന്ന് കക്കി. 11 പ്രതികള്‍ക്കും വിചാരണക്കോടതി ജാമ്യം നല്‍കി
2022 നംവബര്‍ മൂന്ന്. രണ്ട് മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ടുകളും വിളിച്ചുവരുത്താന്‍ വിചാരണക്കോടി ഉത്തരവ്.
2022 നവംബര്‍ ഒമ്പത്. മുന്‍ മജിസ്‌ട്രേറ്റ് എം.രമേശിനെ മണ്ണാര്‍ക്കാട് കോടതി വിസ്തരിച്ചു.പൊലിസ് കസ്റ്റഡിയിലിരിക്കെ മധുവിന് യാതൊരു മാനസിക ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്
2022 നംബര്‍ 10.അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. മധു മരിക്കാന്‍ കാരണമായ മറ്റ് സാഹചര്യങ്ങളില്ല. റിപ്പോര്‍ട്ട് മണ്ണാര്‍ക്കാട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.
2023 ജനുവരി 12.പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി
2023 ജനുവരി 30.പ്രതിഭാഗം സാക്ഷികളുടെ വിസ്താരം തുടങ്ങി.
2023 ഫെബ്രുവരി 14.പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി
2023 ഫെബ്രുവരി 21.കേസില്‍ അന്തിമ വാദം തുടങ്ങി
2023 മാര്‍ച്ച് 10.അന്തിമ വാദം പൂര്‍ത്തിയായി കേസ് വിധി പറയാന്‍ എടുത്തു.
2023 ഏപ്രില്‍ നാല്. മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടെ വിധി. 16ല്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ടു
2023 ഏപ്രില്‍ അഞ്ച്. ശിക്ഷാവിധി
മധുകേസില്‍ നാല് പ്രോസിക്യൂട്ടര്‍മാര്‍
അഡ്വ. പി.ഗോപിനാഥ് ഫീസ് പ്രശ്‌നംമൂലം പിന്‍വാങ്ങി.
അഡ്വ.വി.ടി രഘുനാഥ് ആരോഗ്യകാരണം മൂലം പിന്മാറി
അഡ്വ. സി രാജേന്ദ്രന്‍ കുടുംബം പരാതി പറഞ്ഞതോടെ രാജിവച്ചു.
അഡ്വ.രാജേഷ് എം.മേനോന്‍ വിചാരണ പൂര്‍ത്തിയാക്കി.
ആകെ സാക്ഷികള്‍ 122
വിസ്തരിച്ചത് 101 പേരെ
കൂറുമാറിയത് 24 പേര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."