കൊടകര കുഴല്‍പ്പണക്കേസ്: ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. നേരത്തെ ചോദ്യം ചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗണേഷ് ഹാജരായിരുന്നില്ല.
കേസില്‍ പരാതിക്കാരായ ധര്‍മരാജന്റെയും ഡ്രൈവര്‍ ഷംജീറിന്റെയും ചോദ്യം ചെയ്യല്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.
അതേസമയം, കേസില്‍ ബി.ജെപി ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കവര്‍ച്ചാ സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് ബി.ജെ.പി ജില്ലാ ഓഫിസ് സെക്രട്ടറി സതീശനാണെന്ന് വ്യക്തമായിരുന്നു. സതീശനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മുറിയെടുത്ത് നല്‍കിയതെന്ന് ഓഫിസ് സെക്രട്ടറി പറഞ്ഞു.
തട്ടിക്കൊണ്ടുപോകലില്‍ പങ്കാളികളായ ഓരോരുത്തര്‍ക്കും പത്ത് ലക്ഷം മുതല്‍ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."