HOME
DETAILS

വേണ്ടത് ഒറ്റപ്പെടലല്ല, െഎക്യപ്പെടൽ

  
backup
May 26 2022 | 21:05 PM

84525463-2

എളമരം കരീം


ഇന്ത്യയെ 'ഹിന്ദുരാഷ്ട്ര'മാക്കുകയെന്നത് ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ആശയവും ആര്‍.എസ്.എസിന്റെ പദ്ധതിയുമാണ്. 1925ല്‍ രൂപം കൊണ്ട ആര്‍.എസ്.എസിന് 100 വര്‍ഷം തികയുന്ന 2025 ആവുമ്പോഴേക്കും 'ഹിന്ദുരാഷ്ട്ര'മെന്ന ലക്ഷ്യം നേടാനാണവരുടെ ശ്രമം. സവര്‍ക്കര്‍ ആവിഷ്‌കരിച്ച 'ഹിന്ദുത്വ' പദ്ധതിയനുസരിച്ചാണ് മോദി സര്‍ക്കാര്‍ ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുകയും എന്‍.ഡി.എക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകുകയും ചെയ്തതോടെ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര സുഗമമായതായി അവര്‍ കരുതുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് എം.പിമാരെ ചാക്കിട്ടുപിടിച്ച് രാജ്യസഭയിലും ബി.ജെ.പി മുന്നണി ഭൂരിപക്ഷം ഉറപ്പിച്ചതോടെ തങ്ങളുടെ ചിരകാല അഭിലാഷം സാക്ഷാല്‍കരിക്കാനുള്ള അവസരം കൈവന്നതായി സംഘ്പരിവാര്‍ കരുതുന്നു.
അത്യസാധാരണമായ സാഹചര്യമാണ് രാജ്യം നേരിടുന്നത്. വര്‍ഷങ്ങളായി സംഘ്പരിവാര്‍ ഉയര്‍ത്തിവരുന്ന മുദ്രാവാക്യങ്ങളില്‍ ചിലത് അവര്‍ നേടിയെടുത്തു. കാശ്മിരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതായിരുന്നു അതിൽ ഒന്ന്. 2019ൽ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിൽ 2019 ഓഗസ്റ്റ് അഞ്ചിന് പ്രതിപക്ഷ എതിര്‍പ്പുകളെ അവഗണിച്ച് 370ാം വകുപ്പ് റദ്ദ് ചെയ്യുന്ന പ്രമേയം പാര്‍ലമെന്റ് പാസാക്കി. അയോധ്യയില്‍ ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമിയില്‍ രാമക്ഷേത്രം നിർമിക്കുക എന്നായിരുന്നു രണ്ടാംമത്തെ പ്രധാന മുദ്രാവാക്യം. സുപ്രീംകോടതി വിധിയിലൂടെ ആ ലക്ഷ്യവും പൂർത്തിയാക്കി. മൂന്നാമത്തെ ലക്ഷ്യം ഏകസിവില്‍കോഡ് നടപ്പാക്കലാണ്. പ്രസ്തുത നടപടിയും പൂര്‍ത്തിയാക്കാന്‍ തകൃതിയായി നീക്കം നടക്കുകയാണ്.


ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായാണ് പോരാടിയത്. 1857ലെ ഒന്നാം സ്വതന്ത്ര്യസമരം മുതല്‍ 1921ലെ മലബാര്‍ സമരം ഉള്‍പ്പടെ 1947 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കോളനി വാഴ്ചക്കെതിരായ പോരാട്ടങ്ങളില്‍ നിരവധി ഇന്ത്യക്കാര്‍ രക്തസാക്ഷികളായി. അവരില്‍ ഹിന്ദുക്കളും മുസ്ലിംകളുമുണ്ട്. തൊഴിലാളികളും കര്‍ഷകരുമുണ്ട്. തികച്ചും മതനിരപേക്ഷമായിരുന്നു ദേശീയ പ്രസ്ഥാനം. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായത്.
ഇന്ത്യ-പാക് വിഭജനത്തിന് ശേഷവും ഇന്ത്യയെ മാതൃഭൂമിയായി കണക്കാക്കി ഇന്ത്യയില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ചവരാണ് ഇന്ത്യന്‍ മുസ്ലിംകള്‍. വിഭജന കാലത്ത് നിങ്ങള്‍ ഏതു രാജ്യം തെരഞ്ഞെടുക്കുന്നുവെന്ന ചോദ്യം തങ്ങളുടെ മുന്നില്‍ ഉയര്‍ന്നപ്പോള്‍ നിസംശയം തങ്ങള്‍ ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ മുസ്ലിംകളുടെ ദേശസ്‌നേഹം ചോദ്യംചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ല. എന്നാല്‍, സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ചരിത്രപാരമ്പര്യങ്ങളെ നിഷേധിക്കുന്ന ആര്‍.എസ്.എസ് മുസ്ലിംകളെ അപരവൽകരിക്കുന്ന ഹീനമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.


ജനവിരുദ്ധ നയങ്ങള്‍ അടിക്കടി സ്വീകരിച്ചതിനാല്‍ അടുത്തവർഷം നടക്കേണ്ട ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാന അസംബ്ലി തെരഞ്ഞടുപ്പുകളെയും 2024ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ആശങ്കയോടെയാണ് ബി.ജെ.പി വീക്ഷിക്കുന്നത്. വിലക്കയറ്റം, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, സ്വകാര്യവൽക്കരണം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ കടുത്ത വര്‍ഗീയവൽക്കരണ നടപടികളാണ് സര്‍ക്കാര്‍ പിന്തുണയോടെ ബി.ജെ.പി സ്വീകരിക്കുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ നേരിടുയെന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് ബി.ജെ.പിയും സംഘ്പരിവാറും കരുക്കള്‍ നീക്കുന്നത്.
ജമ്മുകശ്മിരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ ശേഷം മണ്ഡലം പുനര്‍ വിഭജനത്തില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ പ്രദേശത്തെ മണ്ഡലങ്ങളുടെ എണ്ണം കുറച്ച് ഹിന്ദു ഭൂരിപക്ഷ പ്രദേശമായി ജമ്മുവില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു.
ഒരു ഹിന്ദു വര്‍ഗീയവാദി തയാറാക്കിയ 'കാശ്മിര്‍ ഫയല്‍സ്' എന്ന സിനിമ ഹിന്ദു-മുസ്ലിം വിഭജനം ലക്ഷ്യം വച്ചുള്ളതാണ്. കശ്മിര്‍ പണ്ഡിറ്റുകളെ മുസ്ലിംകള്‍ കൂട്ടക്കൊല നടത്തിയെന്നും നിരവധി പേര്‍ പലായനം ചെയ്യപ്പെട്ടുവെന്നും പ്രചരിപ്പിക്കുന്നു. കശ്മിര്‍ പ്രജാപരിഷത്ത് എന്ന ഹിന്ദുവര്‍ഗീയ പാര്‍ട്ടിയുണ്ടാക്കി ഇന്ത്യാ വിഭജനകാലത്ത് കശ്മിരിലെ ഹരിസിങ് എന്ന രാജാവിന്റെ സ്വതന്ത്ര്യ കശ്മിര്‍ വാദത്തെ പിന്തുണച്ച പണ്ഡിറ്റുകളും കശ്മിര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ഉറച്ചുനിന്ന് വാദിച്ച മുസ്ലിംകളും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവുമുണ്ടായിരുന്നു. പ്രജാപരിഷത്ത് പിന്നീട് ജനസംഘത്തില്‍ ലയിച്ചു. ഈ ചരിത്ര യാഥാര്‍ഥ്യത്തെ മറച്ചുവച്ച് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കലാണ് കാശ്മിര്‍ ഫയല്‍സ് എന്ന സിനിമയുടെ ലക്ഷ്യം.


1980കളില്‍ രാമാനന്ദ സാഗറിന്റെ 'ശ്രീരാമകഥ' സീരിയല്‍ എങ്ങനെയാണ് വടക്കെ ഇന്ത്യയില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കിയതെന്ന് എല്ലാവര്‍ക്കുമറിയാം. 1980കളിലും 90കളിലും അയോധ്യ രാമജന്മഭൂമി മോചന പ്രക്ഷോഭത്തിന് പാശ്ചാത്തലമൊരുക്കാനായിരുന്നു ടി.വി സീരിയല്‍. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ശേഷം ആര്‍.എസ്.എസുകാര്‍ വിളിച്ച മുദ്രാവാക്യം 'കാശി, മധുര ബാക്കി ഹെ' എന്നായിരുന്നു. ആര്‍.എസ്.എ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ പല മുസ്ലിം ആരാധനാലയങ്ങള്‍ക്കും നേരെ പുതിയ തര്‍ക്കം ഉന്നയിക്കുകയാണ്.


കാശിയിലെ ജ്ഞാന്‍വാപി മസ്ജിദ് ഹിന്ദു ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്ന വാദം ഉയന്നു കഴിഞ്ഞു. മസ്ജിദിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് തങ്ങള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഹൈന്ദവ സ്ത്രീകള്‍ വരാണസി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വരാണസിയിലെ ഒരു അഭിഭാഷകന്‍ പള്ളിയില്‍ പുരാവസ്തു സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ചാണ് വിഡിയോ സര്‍വേക്ക് കോടതി ഉത്തരവിട്ടത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് ശിവലിംഗം കണ്ടെത്തിയെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചതോടെ പള്ളിയുടെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ടു. ജ്ഞാന്‍വാപിയില്‍ കണ്ടെത്തിയത് ശിവലിംഗമല്ല നിസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയുടെ 'വാട്ടര്‍ ഫൗണ്ടേഷന്‍' ആണെന്ന മസ്ജിദ് അധികൃതരുടെ വാദത്തിന് എവിടെയും പരിഗണന ലഭിച്ചില്ല. സുപ്രീം കോടതിയില്‍ നിന്നാണ് മസ്ജിദ് അധികൃതര്‍ക്ക് താല്‍കാലിക ആശ്വാസം ലഭിച്ചത്.


1991 പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ സ്ഥലം സംരക്ഷണ നിയമം അനുശാസിക്കുന്നത് ഇന്ത്യയിലെ ആരാധനാലയങ്ങള്‍ (ബാബരി മസ്ജിദ് ഒഴികെ) 1947 ഓഗസ്റ്റ് 15ന് ആരുടെ കൈവശത്തിലാണോ ആ വിധം സംരക്ഷിക്കപ്പെടണം എന്നാണ്. ജ്ഞാന്‍വാപി പള്ളി പ്രശ്‌നത്തില്‍ വരാണസി കോടതി ഈ നിയമത്തെ മാനിച്ചില്ല. യു.പി മധുരയിലെ ഈദ്ഗാഹ് മസ്ജിദിന് മേലും വിശ്വഹിന്ദു പരിഷത്ത് അവകാശവാദമുന്നയിച്ച് കഴിഞ്ഞു. മംഗളൂരുവിൽ ഒരു മുസ്ലിം പള്ളിയും തര്‍ക്കഭൂമിയാക്കി മാറ്റാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നു. ഖുതുബ് മീനാര്‍, താജ്മഹല്‍ എന്നീ ചരിത്ര സ്മാരകങ്ങളെയും സംഘ്പരിവാര്‍ ലക്ഷ്യം വയ്ക്കുന്നു.
മുസ്ലിം ഭരണാധികാരികള്‍ ആറ് നൂറ്റാണ്ടോളം കാലം വടക്കെ ഇന്ത്യയില്‍ ഭരിച്ചിരുന്ന കാലത്തെ സ്ഥല നാമങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി ഭരണമുള്ള സംസ്ഥാന സര്‍ക്കാരുകളാണ് ഈ നടപടി കൈകൊള്ളുന്നത്. ഇന്ത്യന്‍ ചരിത്രം സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന വിധത്തില്‍ മാറ്റിയെഴുതാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. ചരിത്ര ഗവേഷണ കൗണ്‍സിലില്‍ ആര്‍.എസ്.എസ് അനുകൂല ചരിത്രകാരന്മാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. അവരാണ് ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാട്ടം നടത്തി വീരചരമമടഞ്ഞ മലബാര്‍ സമര സേനാനികളുടെ പേരുകള്‍ സ്വതന്ത്ര്യസമര ചരിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയത്.


കഴിഞ്ഞ രാമനവമി ആഘോഷ വേളയില്‍ വടക്കേ ഇന്ത്യയിലുടനീളം മുസ്ലിംകള്‍ ആക്രമിക്കപ്പെട്ടു. ലാത്തിയും വാളുമായി നടന്ന ഘോഷയാത്രയിലെ അക്രമം തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പൊലിസ് അനങ്ങിയില്ല. മുസ്ലിംകളുടെ വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. ഇതില്‍ പ്രതിഷേധിച്ച മുസ്ലിംകള്‍ അനധികൃത കൈയോറ്റക്കാരാണെന്നാരോപിച്ച് നൂറ് കണക്കിന് ബുള്‍ഡോസറുകള്‍ പൊലിസ് അകമ്പടിയോടെ മുസ്ലിംകളുടെ താമസസ്ഥലങ്ങള്‍ ഇടിച്ചു നിരത്തി. വീടുകളും കടകളും പൊളിക്കുന്നത് നിര്‍ത്തണമെന്ന സുപ്രീംകോടതി വിധിയെ ഡല്‍ഹി കോര്‍പറേഷന്‍ അധികൃതര്‍ മാനിച്ചില്ല. ഒടുവില്‍ മുന്‍ പാര്‍ലമെന്റ് മെംബര്‍ ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ തടഞ്ഞതിന് ശേഷമാണ് പൊളിക്കല്‍ നിര്‍ത്തിയത്.


കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നതിനെതിരേ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിലക്കേര്‍പ്പെടുത്തി. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം എതിര്‍പ്പുകളെ അവഗണിച്ച് നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. മുസ്ലിം ജനതയുടെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുത്തി അവരെ രണ്ടാം തരം പൗരന്മാരാക്കുന്നതിനുള്ള ഗൂഢപദ്ധതിയാണിത്. ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ കാവി വൽക്കരിക്കലാണ്. ഹിന്ദി രാഷ്ട്രഭാഷയാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം അടുത്ത ദിവസമാണ് പുറത്തു വന്നത്. ഹിന്ദി രാഷ്ട്രഭാഷയാക്കണമെന്ന വാദം ഭരണഘടനാ ശില്‍പികള്‍ തള്ളിക്കളഞ്ഞതാണ്. ഇന്ത്യക്ക് നിലവിൽ ഒരു രാഷ്ട്രഭാഷയില്ല. എന്നാല്‍, ഭരണഘടനയുടെ പട്ടികയില്‍ 22 ഔദ്യോഗിക ഭാഷകളുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂരിപക്ഷ ജനതയുടെ ഭാഷ പ്രാദേശിക ഭാഷകളാണ്. അവര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്ത് ഭാഷയുടെ പേരിലുള്ള സംഘര്‍ഷം കനക്കും. നാനാജാതി മതസ്ഥര്‍ ജീവിക്കുന്ന ഇന്ത്യയെ ഒരു പ്രത്യേക മതരാഷ്ട്രമാക്കാനുള്ള വാദങ്ങള്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും.


ഇന്ത്യ ഹിന്ദുക്കളുടെത് മാത്രമാണെന്നും മറ്റു മതസ്ഥരെല്ലാം 'വിദേശ സംസ്‌കാരം' ഉള്‍കൊള്ളുന്നവരാണെന്നുമുള്ള ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തം അടിസ്ഥാന രഹിതമാണ്. ഇന്ത്യയിലേക്ക് ആദ്യമായി കടന്നു വന്ന വിദേശികള്‍ ആര്യന്മാരാണ്. പിന്നീട് മുസ്ലിം രാജാക്കന്മാരും ക്രൈസ്തവ രാജക്കന്മാരും (അലക്‌സാണ്ടര്‍) മറ്റു നിരവധി വിഭാഗങ്ങളും ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. മുഗള്‍ രാജ വംശത്തെ മുസ്ലിം രാജവംശമെന്നും അവരുടേത് മുസ്ലിം അധിനിവേശമാണെന്നും പറയുന്ന സംഘ് ചരിത്രകാരന്മാര്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും അധിനിവേശങ്ങളെ ക്രൈസ്തവ അക്രമങ്ങളായി ഒരിടത്തും ചിത്രീകരിച്ചിട്ടില്ല. പൗരാണിക ഇന്ത്യന്‍ വംശജരായ ദ്രാവീഡ സംസ്‌കാരത്തെ തകര്‍ത്താണ് ആര്യന്മാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചരിത്ര യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കാനാണ് ചരിത്രഗവേഷണ കൗണ്‍സിലിനെ ആര്‍.എസ്.എസ് വരുതിയിലാക്കിയത്. ജനസംഖ്യാ വിവാദം മറ്റൊരു ആക്രമണമാണ്. മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് ആര്‍.എസ്.എസ് വാദം. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് ഈ വാദത്തെ പൊളിക്കുന്നതാണ്. ഇന്ത്യയില്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്ന ജമ്മുകശ്മിരില്‍ (68.5%) ആണ് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക്. 24 ശതമാനം മുസ്ലിംകളുള്ള കേരളത്തിലും ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ യു.പിയേക്കാള്‍ കുറഞ്ഞ ജനന നിരക്കാണുള്ളത്.
അതിസങ്കീര്‍ണവും ഭയാനകവുമായ ഈ സാഹചര്യത്തെ നേരിടാന്‍ മതനിരപേക്ഷ ചിന്താഗതിക്കാരായ മുഴുവന്‍ ഇന്ത്യക്കാരേയും യോജിപ്പിച്ച് സംഘ്പരിവാര്‍ അജണ്ടക്കെതിരേ അണിനിരത്തല്‍ മാത്രമാണ് പോംവഴി. ഏതെങ്കിലും ഒരു വിഭാഗം ഒറ്റപ്പെട്ട നിലയില്‍ നടത്തുന്ന ഒരു പ്രവര്‍ത്തനവും ഈ ആപത്തിനെ തടയാന്‍ പര്യാപ്തമാവില്ല. നിരന്തരമായ ആക്രമണവും അവഗണനയും അപമാനവും നേരിടുന്ന മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടിയില്‍ ഒരു തരത്തിലുള്ള ഒറ്റപ്പെടലും ഉണ്ടാകരുത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന വര്‍ഗീയ തീവ്രവാദ പ്രവണതകള്‍ ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് വലിയ അവസരം നല്‍കും. തികഞ്ഞ സമചിത്തതയോടെ വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ ആത്മാര്‍ഥതയുള്ള വിഭാഗമാണെന്ന് തിരിച്ചറിയുകയും അവരുമായി ഒത്തുചേര്‍ന്ന് ഒറ്റപ്പെടലിന്റെ വിപത്തില്‍ നിന്ന് സംരക്ഷിതരാവാനും മതനിരപേക്ഷ ഇന്ത്യയുടെ ഐക്യം സംരക്ഷിക്കാനും ശ്രമിക്കുകയെന്നതാണ് എല്ലാ മനുഷ്യസ്‌നേഹികളുടെയും കടമ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago