അബുദാബിയില്‍ നടവഴിയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിര്‍ഹം പിഴ
അബുദാബി: നടപ്പാതകളിലും സ്‌പോര്‍ട്‌സ് ട്രാക്കുകളിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി സിറ്റി മുന്‍സിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കാല്‍നടയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ നിയുക്തമല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
പൊതുആസ്തികളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള മുന്‍സിപ്പില്‍ മാനദണ്ഡങ്ങളുടെ ലംഘനമായാണ് ഇത്തരം നടപടികള്‍ കണക്കാക്കുന്നതെന്ന് മുന്‍സിപ്പാലിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് ഉടന്‍ പിഴ ചുമത്തുമെന്നും എന്നാല്‍ 30 ദിവസത്തിനുള്ളില്‍ പിഴ അടക്കുന്നവര്‍ക്ക് 500 ദിര്‍ഹം കിഴിവ് നല്‍കുമെന്നും മുന്‍സിപാലിറ്റി അറിയിച്ചു. പൊതു ഇടങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചുപോകുന്നവര്‍ക്കും പൊതുഇടങ്ങളില്‍ വൃത്തിയായി പാര്‍ക്ക് ചെയ്യാത്തവര്‍ക്കും പിഴ ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ നടുറോഡില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ക്കും 1000 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലിസ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."