ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്ക്കാരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്കും അമേരിക്കന്‍ പരിഭാഷക ഡൈയ്സി റോക്ക്വെല്ലിനും ബുക്കര്‍ പുരസ്കാരം. 'ടോമ്പ് ഓഫ് സാന്‍ഡ്' എന്ന പുസ്തകമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഗീതാഞ്ജലി ശ്രീയുടെ റേത്ത് സമാധിയെന്ന ഹിന്ദി പുസ്തകത്തിന്റെ പരിഭാഷയാണിത്. ഇതാദ്യമായാണ് ഒരു ഹിന്ദി പുസ്തകത്തിന്റെ പരിഭാഷക്ക് ബുക്കര്‍ സമ്മാനം ലഭിക്കുന്നത്. പുരസ്കാര തുകയായ 50,000 പൗണ്ട് ഗീതാഞ്ജലി ശ്രീയും പരിഭാഷക ഡെയ്സി റോക്ക്വെല്ലും പങ്കിടും.
ബുക്കര്‍ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് വലിയ അംഗീകാരമാണ്. താന്‍ വളരെയധികം സന്തോഷവതിയാണെന്ന് അഞ്ജലി ശ്രീ പ്രതികരിച്ചു. ഈ പുസ്തകത്തിന് പിന്നില്‍ ഹിന്ദി ഭാഷയുടേയും മറ്റ് ഏഷ്യന്‍ ഭാഷകളുടേയും സാഹിത്യ പാരമ്പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1947ലെ ഇന്ത്യപാക് വിഭജനകാലത്തെ ഒരു വിധവയുടെ അനുഭവങ്ങളാണ് ടോമ്പ് ഓഫ് സാന്‍ഡ് വിവരിക്കുന്നത്. വിയോഗം, നഷ്ടം, മരണം തുടങ്ങിയവയെല്ലാം നോവല്‍ പ്രതിപാദിക്കുന്നുണ്ടെന്ന് പുരസ്കാരനിര്‍ണ്ണയ സമിതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."