ബിരുദധാരികള്‍ക്ക് അവസരം, കേന്ദ്രസര്‍വീസില്‍ ജോലി നേടാം; 7500 ഒഴിവുകള്‍
കേന്ദ്ര സര്‍വീസില്‍ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി) നടത്തുന്ന കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍(സി.ജി.എല്‍) എക്‌സാമിന് വിജ്ഞാപനമായി. 2023 മെയ് 3 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. ഏകദേശം 7500 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാ ഫീസായ 100 രൂപ നാലിനു രാത്രി 11 ഉള്ളില്‍ അടക്കണം (ബാങ്ക് ചലാനെങ്കില്‍ മേയ് 5 വരെ). സ്ത്രീകള്‍ക്കും പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകര്‍ക്കും ഫീസില്ല. തസ്തികകളുടെ സ്വഭാവമനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങളിലും പ്രായപരിധിയിലും വ്യത്യാസമുണ്ട്.
അപേക്ഷിക്കാനും വിശദാംശങ്ങള്‍ക്കും: https://ssc.nic.in സൈറ്റ് സന്ദര്‍ശിക്കുക
ഓണ്‍ലൈനില്‍ രണ്ട് ഘട്ടമായാണ് പരീക്ഷ. ഒന്നാം ഘട്ടം 2023 ജൂലൈയില്‍ പ്രതീക്ഷിക്കാം. ഇതില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങള്‍. 200 മാര്‍ക്ക്. ജനറല്‍ ഇന്റലിജന്‍സ് റീസണിങ്, ജനറല്‍ അവെയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലിഷ് കോംപ്രിഹെന്‍ഷന്‍ എന്നീ വിഭാഗങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങള്‍. ഒന്നാം ഘട്ടത്തില്‍നിന്നു ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കാണു രണ്ടാം ഘട്ട പരീക്ഷ. മൊത്തം 3 പേപ്പറില്‍ ആദ്യത്തേത് എല്ലാവരും എഴുതണം. ഇതു രണ്ടു സെഷനുണ്ട്.
രണ്ടേകാല്‍ മണിക്കൂറിന്റെ ഒന്നാം സെഷന്‍ പരീക്ഷയില്‍ കണക്ക്, റീസണിങ് ജനറല്‍ ഇന്റലിജന്‍സ്, ഇംഗ്ലിഷ്, ജനറല്‍ അവെയര്‍നെസ്, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ പരിശോധിക്കും. 15 മിനിറ്റിന്റെ ഡേറ്റാ എന്‍ട്രി സ്പീഡ് ടെസ്റ്റാണ് രണ്ടാം സെഷന്‍. ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്2 തസ്തികകളിലേക്കാണു രണ്ടാം പേപ്പര്‍. അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസര്‍ തസ്തികകളിലേക്കു മൂന്നാം പേപ്പര്‍.
അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അപേക്ഷാ പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനിലാണ്. ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍
പൂരിപ്പിച്ച് അപേക്ഷകര്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുകയും വേണം.
ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സ്‌കാന്‍ ചെയ്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ JPEG ഫോര്‍മാറ്റിലാണെന്നും 20 KB മുതല്‍ 50 KB വരെ വലിപ്പമുള്ളതാണെന്നും ഉറപ്പാക്കണം. ഫോട്ടോയ്ക്ക് അപേക്ഷാ അറിയിപ്പ് പ്രസിദ്ധീകരിച്ച തിയ്യതി മുതല്‍ മൂന്നു മാസത്തില്‍ കൂടുതല്‍ പഴക്കമുള്ളതായിരിക്കരുത്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ്, പ്രിവ്യൂ/ പ്രിന്റ് ഓപ്ഷന്‍ ഉപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ എല്ലാ ഫീല്‍ഡുകളും ശരിയായി പൂരിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് അവസാന തീയതിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക.
ഭീം യുപിഐ, നെറ്റ് ബാങ്കിംഗ്, വിസ, മാസ്റ്റര്‍കാര്‍ഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയിലൂടെ ഓണ്‍ലൈനായി അപേക്ഷാ ഫീസായ 100 രൂപ അടയ്ക്കാവുന്നതാണ്. സ്ത്രീകള്‍, എസ്.സി എസ്.ടി, പി.ഡബ്ല്യൂബിഡി, വിമുക്തഭടന്മാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല.
ഓണ്‍ലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 04-05-2023 , എസ്ബിഐയുടെ ചലാന്‍ വഴി പണമടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 05-05-2023 വരെ എസ്ബിഐ ശാഖകളില്‍ പണമടയ്ക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."