വിമര്‍ശകരുടെ വായടപ്പിക്കാന്‍ പണി തുടങ്ങി; ലക്ഷദ്വീപില്‍ ഭരണകൂട അതിക്രമത്തിനെതിരെ പ്രതികരിച്ച അധ്യാപകന് ഷോകോസ് നോട്ടിസ്
കവരത്തി: പ്രതികരിക്കുന്നവരുടെ വായടപ്പിക്കാനുള്ള നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം. തങ്ങളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ പൂട്ടാനാണ് നീക്കം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ച ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന് കഴിഞ്ഞ ദിവസം ഷോകോസ് നോട്ടിസ് അയച്ചിരിക്കുകയാണ് ബന്ധപ്പെട്ടവര്‍. കടമത്ത് എല്‍.പി സ്‌കൂള്‍ അധ്യാപകനായ പി മുഹമ്മദ് കാസിമിനാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്. വാട് ആപ് വഴിയും ഫേസ്ബുക്ക് വഴിയും ങൃഭരണകൂടത്തിനെതിരെ പ്രകോപനപരവും തെറ്റദ്ധാരണാജനകവുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് നോട്ടിസില്‍ പറയുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലക്ക് ഇത് ഇതനുവദനീയമല്ലെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെ തങ്ങളുടെ ജനദ്രോഹപരമായ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ടു പോവുക തന്നെയാണ് ഭരണകൂടം. കഴിഞ്ഞ ദിവസം ദ്വീപില്‍ 15 സ്‌കൂളുകള്‍ അടച്ചു പൂട്ടിയിരുന്നു. ദ്വീപിലെ എയര്‍ ആംബുലന്‍ സ്വകാര്യവത്ക്കിരക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കപ്പല്‍ വിഭാഗത്തിന്റെ അധികാരങ്ങളും ഇല്ലാതാക്കി. ഡയറിഫാമുകളും ഇവിടെ അടച്ചു പൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."