HOME
DETAILS

ബംഗാളിൽ ചാൻസലർ മുഖ്യമന്ത്രി മതി; ഗവർണറെ വെട്ടി മമത

  
backup
May 27 2022 | 06:05 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%9a%e0%b4%be%e0%b5%bb%e0%b4%b8%e0%b4%b2%e0%b5%bc-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4

കൊൽക്കത്ത
പശ്ചിമ ബംഗാളിൽ ചാൻസലർ വിഷയത്തിൽ സർക്കാരും ഗവർണറും ഏറ്റുമുട്ടലിന്റെ പാതയിൽ. സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണർ ജഗദീപ് ധൻഖാറിൽ നിന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഏറ്റെടുക്കണമെന്ന് സർക്കാർ തീരുമാനിച്ചു.
മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ചാൻസലർ പദവി മുഖ്യമന്ത്രി മമതാ ബാനർജി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതിനായി നിയമസഭയിൽ ബിൽ കൊണ്ടുവരുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഭ്രത്യ ബസു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേതിനു പോലെ നിലവിൽ ഗവർണർ ആണ് ബംഗാളിലെ സർവകലാശാലകളുടെ ചാൻസലർ. നിയമസഭയിൽ ബിൽ അവതരിപ്പിച്ച് നിയമ ഭേദഗതി നടത്താനാണ് സർക്കാർ നീക്കം.


ഗവർണർ സംസ്ഥാനത്തെ 17 സർവകലാശാലകളുടെ ചാൻസലറാണെന്നാണ് രാജ്ഭവൻ വെബ്‌സൈറ്റ് പറയുന്നത്. ഇതിൽ കൽക്കട്ട, ജാദവപൂർ, കല്യാണി, രബീന്ദ്ര ഭാരതി, വിദ്യാസാഗർ, ബർദ്വാൻ, നോർത്ത് ബംഗാൾ എന്നിവ പ്രമുഖ സർവകലാശാലകളാണ്. ശാന്തി നികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ ഗവർണർ റെക്ടറാണ്.


ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചാൻസലർ. ജനുവരിയിൽ തന്റെ അനുമതിയില്ലാതെ സംസ്ഥാനത്തെ 25 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ തീരുമാനിച്ചെന്ന് ഗവർണർ ധൻഖർ പരാതിപ്പെട്ടിരുന്നു. സെർച്ച് കമ്മിറ്റി തിരഞ്ഞെടുക്കുന്ന വൈസ് ചാൻസലർമാരുടെ പേരുകൾ ഗവർണർ അംഗീകരിക്കണമെന്നും അതല്ലെങ്കിൽ ആ തീരുമാനവുമായി മുന്നോട്ടുപോകാൻ വിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നുമാണ് ബംഗാൾ സർക്കാരിന്റെ പുതിയ തീരുമാനം. ഇതോടെ ഗവർണറെ നോക്കുകുത്തിയാക്കി സെർച്ച് കമ്മിറ്റിയുടെ തീരുമാനവുമായി സർക്കാരിന് മുന്നോട്ടുപോകാനാകും.
സർക്കാർ തീരുമാനത്തിനെതിരേ ബി.ജെ.പി രംഗത്തു വന്നു. എല്ലാ അധികാരവും കൈക്കുള്ളിലാക്കാനാണ് മുഖ്യമന്ത്രി മമതാ ബാനർജി ശ്രമിക്കുന്നതെന്ന് ചെയ്തികൾ ആരും ചോദ്യം ചെയ്യരുതെന്നാണ് അവർ കരുതുന്നതെന്നും മുതിർന്ന ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. എന്നാൽ ഗവർണർ ഭരണഘടനാ പദവി ആസ്വദിക്കുകയും ബി.ജെ.പി ഏജന്റായി പ്രവർത്തിക്കുകയുമാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു.


2019 ജൂലൈയിലാണ് ധൻഖാർ ബംഗാൾ ഗവർണറായി ചുമതലയേറ്റെടുത്തത്. ഫെബ്രുവരി 2020 ൽ സർവകലാശാല ബിരുദദാന ചടങ്ങിനെ കുറിച്ച് തന്നെ അറിയിച്ചില്ലെന്നാരോപിച്ച് ധൻഖാർ കൂച്ച് ബിഹാർ പഞ്ചനൻ ബർമ സർവകലാശാല വി.സി ദേബ്കുമാർ മുഖോപാധ്യായക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. സർക്കാരുമായി ഏറ്റുമുട്ടൽ തുടങ്ങിയതോടെ 2020 ജൂലൈയിൽ 20 സർവകലാശാലകളുടെ വി.സിമാർ ഗവർണർ വിളിച്ച വെർച്വൽ യോഗം ബഹിഷ്‌കരിച്ചിരുന്നു.


കേരളത്തിലും തമിഴ്‌നാട്ടിലും അതത് ഗവർണർമാരുടെ നിലപാടുകളെ സർക്കാരുകൾ ചോദ്യം ചെയ്തിരുന്നു. ഭരണഘടനാപരമായ മറ്റ് ചുമതലകൾ നിർവഹിക്കുന്ന ആളായതിനാൽ ചാൻസലർ പദവി കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകേണ്ടതില്ലെന്ന് രണ്ടാം പിണറായി സർക്കാർ കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു. കണ്ണൂർ, കാലടി സർവകലാശാലയിലെ ഇടപെടലിൽ അതൃപ്തി അറിയിച്ച് തനിക്ക് ചാൻസലർ പദവി വേണ്ടെന്ന് ഒരു ഘട്ടത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago