HOME
DETAILS
MAL
കൊവിഡ് മരണക്കണക്കില്‍ വൈരുധ്യം; കണക്കില്‍പെടാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല: ആരോപണവുമായി പ്രതിപക്ഷം
backup
May 28 2021 | 07:05 AM
തിരുവനന്തപുരം: കൊവിഡ് മരണനിരക്കിലെ ക്രമക്കേട് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യം നഷ്ടമാകുന്നത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പോസ്റ്റ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത് ദൗര്‍ഭാഗ്യകരമാണ്. കൊവിഡ് മരണനിരക്ക് മനപൂര്‍വം കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കള്‍ കൊവിഡ് മൂലം മരിച്ച് അനാഥരാകുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മരണനിരക്ക് മനഃപൂര്‍വ്വം കുറച്ചാല്‍ ധാരാളം കുട്ടികള്‍ക്ക് ഈ ആനുകൂല്യം നഷ്ടമാകും. പല ജില്ലകളിലും ഡോക്ടര്‍മാരുടെ സംഘടനകള്‍ ഉള്‍പ്പടെ മരണനിരക്കിനെ കുറിച്ചുള്ള പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരത് ഗൗരവമായി പരിശോധിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."