വാഹന ഇൻഷുറൻസ് തുക വർധിപ്പിച്ചു
ന്യൂഡൽഹി
രാജ്യത്ത് തേഡ് പാർട്ടി വാഹന ഇൻഷുറൻസ് പ്രീമിയം തുക കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ജൂൺ ഒന്നു മുതൽ വർധിപ്പിച്ച നിരക്ക് നിലവിൽ വരും. ഇതു സംബന്ധിച്ച് കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 1,000 സി.സി വരെയുള്ള സ്വകാര്യ കാറുകൾക്ക് 2,094 രൂപയാണ് പുതുക്കിയ നിരക്ക്. 2,072 രൂപയായിരുന്നു പഴയ നിരക്ക്. 1,000 സി.സിക്കും 1,500 സി.സിക്കും ഇടയിലുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം 3,221 രൂപയായിരുന്നത് 3,416 രൂപയാക്കി. 1,500 സി.സിക്ക് മുകളിലുള്ള സ്വകാര്യ കാറുകൾക്ക് 7,897 രൂപയായിരുന്നത് 7,890 രൂപയുമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും വൈദ്യുതി വാഹനങ്ങൾക്കും 15 ശതമാനവും വിൻ്റേജ് കാറുകൾക്ക് 50 ശതമാനവും ഹൈബ്രിഡ് വൈദ്യുതി വാഹനങ്ങൾക്ക് 7.5 ശതമാനവും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 1,000 സി.സിയിൽ കൂടാത്ത കാറുകൾക്ക് മൂന്ന് വർഷത്തേക്കുള്ള ഒറ്റത്തവണ പ്രീമിയം 6,521രൂപയായി വർധിപ്പിച്ചു. 1,000 സി.സിക്കും 1,500 സി.സിക്കും ഇടയിലുള്ള കാറുകൾക്ക് 10,640 രൂപയാണ് മൂന്ന് വർഷ ഒറ്റത്തവണ പ്രിമിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."