HOME
DETAILS

വനപാലകർ വരും വരെ ഒന്ന് നിൽക്കണേ...

  
backup
May 27 2022 | 06:05 AM

%e0%b4%b5%e0%b4%a8%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%bc-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf

ഫൈസൽ കോങ്ങാട്
പാലക്കാട്
വനപാലകർ എത്തുംവരെ കാത്തിരിക്കണമെന്ന് കാട്ടുപന്നിയോട് എങ്ങനെ പറയുമെന്നാണ് ഇപ്പോൾ കർഷകരുടെ ചോദ്യം. ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാൻ തീരുമാനിച്ച സർക്കാർ നടപടിയെ കാർഷികമേഖല പരക്കെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, ഇതിനുള്ള നിബന്ധനകളിൽ വ്യാപക പ്രതിഷേധവുമുയരുകയാണ്.


വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷന് അനുമതി നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ജനവാസമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനം. ഇതോടെ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുമെന്നതാണ് കർഷകർക്ക് ആശ്വാസമായത്.


പുതിയ തീരുമാനമനുസരിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകും. അതത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവച്ചിടാൻ ഉത്തരവിടാം. ഇതിനായി തോക്ക് ലൈസൻസുള്ള ഒരാളെ ചുമതലപ്പെടുത്തേണ്ടതുണ്ട്. പൊലിസിനോടും സഹായം ആവശ്യപ്പെടാം. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം വെടിവയ്‌ക്കേണ്ടതെന്ന നിബന്ധനയാണ് കർഷകരെ വീണ്ടും വെട്ടിലാക്കുന്നത്.


കാട്ടുപന്നി കൃഷിഭൂമിയിലോ പുരയിടത്തിലോ എത്തിയാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വരുന്നത് വരെ കാത്തിരുന്നാലേ കൊല്ലാൻ കഴിയൂ. ഉദ്യോഗസ്ഥർ എത്തുന്നതുവരെ പന്നി പ്രദേശത്ത് തന്നെ നിൽക്കണമെന്നുമില്ല. ആവശ്യപ്പെടുമ്പോഴെല്ലാം പഞ്ചായത്തുകളിൽ ഓടിയെത്താൻ മാത്രം ജീവനക്കാർ ഇല്ലാത്തതുകൊണ്ടു തന്നെ പുതിയ ഉത്തരവുകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടാകില്ലെന്നാണ് കർഷകരുടെ വിലയിരുത്തൽ. പന്നിയെ കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസർ തയാറാക്കി പോസ്റ്റുമോർട്ടം നടത്തണമെന്ന വ്യവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കും. മാത്രമല്ല പന്നിയെ കുരുക്കിട്ട് പിടിക്കാനോ വിഷംവയ്ക്കാനോ അനുമതിയുമില്ല. ജനജീവിതത്തിനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം നേരത്തെ കേന്ദ്രം നിരാകരിച്ചിരുന്നു. പകരം അപകടകാരികളായ കാട്ടുപന്നികളെ തുരത്താനോ ആവശ്യമെങ്കിൽ ഇല്ലാതാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം ഉപയോഗിക്കാമെന്നും കേന്ദ്രം നിർദേശിച്ചു. കേന്ദ്രനിയമ പ്രകാരം വൈൽഡ് ലൈഫ് വാർഡന്റെ അധികാരം പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടി നൽകണമെന്ന് കർഷക സംഘടനകളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സർക്കാർ നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago