HOME
DETAILS
MAL
സഭയില്‍ ലക്ഷദ്വീപ് പ്രമേയം തിങ്കളാഴ്ച്ച; പ്രമേയത്തിന് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷം
backup
May 28 2021 | 08:05 AM
തിരുവനന്തപുരം: നിയമസഭയില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം തിങ്കളാഴ്ച്ച പാസാക്കും. പ്രമേയത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
ഇന്ന് ചേര്‍ന്ന നിയമസഭയുടെ കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. വിഷയത്തില്‍ ഒന്നിലേറെ എം.എല്‍.എമാര്‍ കത്ത് നല്‍കിയിരുന്നു.
തിങ്കളാഴ്ച്ചയാണ് നയപ്രഖ്യാപനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുക. ലക്ഷദ്വീപ് വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അന്നുതന്നെ പ്രമേയ അവതരണത്തിനും തീരുമാനം എടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."