ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം 2022 ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശുദ്ധ ഹജ്ജ് കർമ്മത്തിനായെത്തുന്നവർക്ക് സേവനം നൽകുന്ന മലയാളി കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം 2022 ഹജ്ജ് സേവനത്തിനായുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിച്ചു. ഈ രംഗത്ത് കാൽ നൂറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ജിദ്ദയിലെ ഹജ്ജ് സഹായ മലയാളി കൂട്ടായ്മയാണ് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം.
ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യരക്ഷാധികാരി ചെമ്പൻ അബ്ബാസ് സേവന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചൂ. മുതിർന്ന നേതാക്കളായ അബ്ദുൽ മജീദ് നഹ, സഫറുള്ള മുല്ലോളി, അബ്ദുൽ അസീസ് പറപ്പൂർ, സക്കീർ ഹുസൈൻ എടവണ്ണ, ഷറഫുദ്ധീൻ കാളികാവ്, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, ദാവൂദ്, ഷാഫി മജീദ്, എം.പി അഷ്റഫ്, കുഞ്ഞി മുഹമ്മദ്, നഈം മോങ്ങം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അതതു സംഘടനകൾ വോളണ്ടിയർ രജിസ്റ്ററേഷൻ ഓൺലൈനായ് രണ്ടു ദിവസങ്ങൾക്കുള്ളിൽ പൂർണമാക്കണമെന്ന് യോഗം ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം തങ്ങളുടെ കീഴിലുള്ള സംഘടനകളോട് അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."