'താജ്മഹലും കുത്തുബ് മിനാറും തകര്‍ത്ത് ക്ഷേത്രം പണിയണം; ഷാജഹാന്‍-മുംതാസ് പ്രണയത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണം' പ്രധാനമന്ത്രിയോട് ബി.ജെ.പി എം.എല്‍.എ
ഗുവാഹത്തി: മുഗള്‍ ശേഷിപ്പുകളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന് അസമിലെ ബി.ജെ.പി. എം.എല്‍.എ. രൂപ്‌ജ്യോതി കുര്‍മി. പ്രധാനമന്ത്രിയോടാണ് എം.എല്‍.എയുളുടെ ആവശ്യം. ഇത് മാത്രമല്ല ഷാജഹാന്‍- മുംതാസ് പ്രണയത്തെ കുറിച്ചുമുണ്ട് സംശയം. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യഥാര്‍ഥത്തില്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്നകാര്യം അന്വേഷിക്കണമെന്നും കുര്‍മി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
'താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ പണിയണം. ലോകത്തെ മറ്റ് സ്മാരകങ്ങള്‍ക്കൊന്നും അടുത്തെത്താന്‍ പോലും കഴിയാത്തത്ര മികവുള്ള വാസ്തുവിദ്യകളായിരിക്കണം രണ്ട് ക്ഷേത്രങ്ങള്‍ക്കുമുണ്ടായിരിക്കേണ്ടത്' രൂപ് ജ്യോതി പറഞ്ഞു.
Assam
— Inaya Saba (@InayaSaba) April 5, 2023
Bharatiya Janta Party (BJP) MLA Rupjyoti Kurmi urges Prime Minister Narendra Modi to demolish the #TajMahal, Qutub Minar, and build temples instead. pic.twitter.com/w1LM2AlEci
മുംതാസിന്റെ മരണശേഷം ഷാജഹാന്‍ വീണ്ടും മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോടത്ര സ്‌നേഹമുണ്ടായിരുന്നെങ്കില്‍ വീണ്ടുമെന്തിനാണ് വിവാഹം കഴിച്ചത്? ഹിന്ദു രാജകുടുംബത്തിന്റെ സമ്പത്തുപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചതെന്നും രൂപ് ജ്യോതി അവകാശപ്പെട്ടു.
'1526ല്‍ മുഗളന്‍മാര്‍ ഇന്ത്യയിലേക്ക് വന്നു. പിന്നീട് അവര്‍ താജ്മഹല്‍ ഉണ്ടാക്കി. ഹിന്ദു രാജാക്കന്‍മാരില്‍ നിന്നെടുത്ത പണ കൊണ്ടാണ് ഷാജഹാന്‍ താജ്മഹല്‍ നിര്‍മിച്ചത്. അത് ഞങ്ങളുടെ പണമാണ്. തന്റെ നാലാമത്തെ ഭാര്യക്കു വേണ്ടിയാണ് അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചത്. അദ്ദേഹം ഏഴ് വിവാഹം ചെയ്തിട്ടുണ്ട്. മുംതാസ് അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയാണ്. അദ്ദേഹം മുംതസിനെ അത്രയേറെ സ്‌നേഹിച്ചിരുന്നെങ്കില്‍ പിന്നെ എന്തിനാണ് അവരുടെ മരണശേഷം മൂന്ന് വിവാഹം കഴിച്ചത്' കുര്‍മി ചോദിക്കുന്നു.
#WATCH | Taj Mahal is not the symbol of Love. Shah Jahan built Tajmahal in memory of his 4th wife Mumtaz. If he loved Mumtaz, then why he married three times more after the death of Mumtaz: Rupjyoti Kurmi, BJP (05.04) pic.twitter.com/raMN4obqdj
— ANI (@ANI) April 6, 2023
കഴിഞ്ഞ ദിവസങ്ങളിലായി ചരിത്രം വെട്ടിമാറ്റുന്ന എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തക പരിഷ്‌ക്കരണ വിവാദത്തിന് പിന്നാലെയാണ് പുതിയ വിവാദം. മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കിയതാണ് ആദ്യ വിവാദം. പിന്നാലെ ഗാന്ധിവധവും തുടര്‍ന്നുള്ള ആര്‍.എസ്,എസ് നിരോധനവും പാഠപുസ്തകത്തില്‍ നിന്ന് നീക്കി. ഇതേത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."