രാഷ്ട്രീയ മാലിന്യങ്ങള്‍ക്ക് തീ പിടിക്കുന്നത് പുതിയ വാര്‍ത്തയല്ലെന്ന് കെ.എസ്.യു
തിരുവനന്തപുരം: അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. അനില്‍ ആന്റണിയെ രാഷ്ട്രീയ മാലിന്യമെന്നാണ് അലോഷ്യസ് സേവ്യര്‍ വിശേഷിപ്പിച്ചത്. രാഷ്ട്രീയ മാലിന്യങ്ങള്‍ക്ക് തീ പിടിക്കുന്നത് പുതിയ വാര്‍ത്തയൊന്നുമല്ലല്ലോ. അനില്‍ ആന്റണിയെ പോലെയുള്ള മാലിന്യത്തിനു തീ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് സാധാരണ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് കെ എസ് യു ക്കാര് ആണെന്ന് നേതൃത്വം തിരിച്ചറിയുമെന്നാണ് കരുതുന്നതെന്നും അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
രാഷ്ട്രീയ മാലിന്യങ്ങള്‍ക്ക് തീ പിടിക്കുന്നത് പുതിയ വാര്‍ത്തയൊന്നുമല്ലല്ലോ…. തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയുക …മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്റ്റ് ബോക്സ് കിട്ടിയില്ലെങ്കില്‍, മാലിന്യ കൂമ്പാരത്തിലെങ്കിലും നിക്ഷേപിക്കുക ..പരമ പ്രധാനം ,മാലിന്യം ഏത് മാലിന്യമുക്തമേത് എന്ന് തിരിച്ചറിയാന്‍ ഉള്ള കഴിവാണ്. അത് നേതൃത്വത്തിന് ഉണ്ടാവണമെന്ന ഓര്‍മ്മപ്പെടുത്താല്‍ കൂടിയാണീ സംഭവം. അനില്‍ ആന്റണിയെ പോലെയുള്ള മാലിന്യത്തിനു തീ പിടിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഗ്രൗണ്ടിലും സൈബറിലും ആരുടേയും ഗ്രേസ്മാര്‍ക്ക് ഇല്ലാതെ, മെറിറ്റില്‍ പണിയെടുക്കുന്ന സാധാരണ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ഗടഡ ക്കാര് ആണെന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുക ആണ്.. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചോരയും നീരും ഊറ്റി കുടിച്ചു വളര്‍ന്നു വന്ന അനില്‍ ആന്റണിയെ പോലുള്ള ഇത്തിള്‍കണ്ണി മാലിന്യങ്ങള്‍ക്ക് ചെന്ന് വീഴാന്‍ പറ്റുന്ന ചെളിക്കുണ്ടാണ് ബിജെപി എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുക ആണ്. ഈ മാലിന്യം താമരയ്ക്ക് വളമാകുമെന്ന് ആരും കരുതേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."