കുട്ടികള്‍ മണ്ണപ്പം ചുട്ടുകളിക്കട്ടെ..!
നമ്മുടെയൊക്കെ ചെറുപ്പകാലത്ത്,വീടിന്റെ പുറത്ത് കളിച്ചുക്കൊണ്ടിരിക്കുമ്പോള്‍ മാതാപിതാക്കള്‍ പതിവായി വഴക്കുപറയാറുണ്ട്.'അഴുക്കില്‍ കളിക്കരുത്' ''വസ്ത്രം അഴുക്കാക്കി ഇങ്ങോട്ട് കയറണ്ട' എന്നൊക്കെ. എന്നാല്‍ ഇന്ന്,തങ്ങളുടെ മക്കള്‍ ഒന്ന് മണ്‍പുരണ്ടുകണ്ടാല്‍ മതിയെന്നായി.കാരണം അത്രത്തോളം കുട്ടികള്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു.
കുട്ടികള്‍ അഴുക്ക് ഇഷ്ടപ്പെടുന്നവരാണ്.കാന്തികശക്തി പോലെ അവര്‍ നിരന്തരം ചെളിക്കുഴികളിലേക്ക് ആകര്‍ഷിച്ചുക്കൊണ്ടിരിക്കുന്നു.ആ സമയം അമ്മമാര്‍ ധരിപ്പിച്ച ഷൂവിനെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ അവര്‍ ബോധവാന്മാരാകില്ല.ഇങ്ങനെ ചെളിനിറഞ്ഞ പുറംകളികളികളില്‍ വ്യാപൃതരായിരിക്കുന്ന കുട്ടികളുടെ മാനസികശാരീരിക ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുന്നുവെന്ന് ഗവേഷണപഠനങ്ങള്‍ പറയുന്നു.
ബിബിസി ഫ്യൂച്ചറിന്റെ ഒക്ടോബര്‍ 2022 റിപ്പോര്‍ട്ടില്‍ പറയുന്നത്,വീടിനുവെളിയില്‍ കാണുന്ന ചളിയിലും മണ്ണിലുമൊക്കെ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്ന നിരവധി സൂക്ഷ്മജീവികളുണ്ട് എന്നതാണ്. ജേണല്‍ പീഡിയാട്രിക്ക് അലര്‍ജി ആന്‍ഡ് ഇമ്മ്യൂണോളജിയുടെ 2022 ജൂണിലെ പഠനം കണ്ടെത്തിയത്, വയലുകളിലും പാടങ്ങളിലും ജനിച്ചുവളര്‍ന്ന ആളുകള്‍ക്ക് ആസ്തമ,അലര്‍ജി, മറ്റു രോഗപ്രതിരോധ ക്രമഭംഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ വളരെ കുറവായിരിക്കും.അവര്‍ ചെറുപ്പം മുതലേ വിവിധങ്ങളായ ഓര്‍ഗാനിക്കുകളുമായി ഇടപഴകിയെന്നതിനാലാണിതെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
ശാരീരിക ഗുണങ്ങള്‍ക്കുപുറമെ, കുട്ടികളുടെ പ്രകൃതത്തെയും ഇത് പുഷ്ടിപ്പെടുത്തുന്നുണ്ട്.യു.എസ് കേന്ദ്രീകൃതമായുള്ള ജേണല്‍ ഓഫ് അറ്റന്‍ഷന്‍ ്ഡിസോര്‍ഡേഴ്‌സ് ഒരു താരതമ്യപഠനം നടത്തുകയുണ്ടായി. അഉഒഉ എന്ന പ്രത്യേക മാനസികവൈകല്യമുള്ള കുട്ടിയുടെ പാര്‍ക്കിലൂടെയും നഗരവഴിയിലൂടെയുമുള്ള 20 മിനുട്ട് നടത്തമാണ് നിരീക്ഷിച്ചത്. പാര്‍ക്കിലെ ചെടികളുടെയും മരങ്ങളുടെയും സാന്നിധ്യം കുട്ടിയുടെ മനസ്സില്‍ ശാന്തമായ മാറ്റം ഉണ്ടാക്കുന്നതായി കണ്ടെത്തി.മണ്ണും മണലും കുഴക്കുമ്പോള്‍ അവര്‍ കൂടുതല്‍ മാനസികപ്രാപ്തി കൈവരിക്കുന്നതായും കാണാന്‍ സാധിച്ചിരുന്നു.
നിരുപദ്രവകാരികളായ സൂക്ഷ്മജീവികള്‍ കുട്ടികള്‍ക്ക് ഗുണകരമാണെന്നും അവ രോഗപ്രതിരോധ സംവിധാനത്തെ ത്വരിതപ്പെടുത്തുകയും അനാവശ്യ സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. വര്‍ധിച്ചുവരുന്ന് നഗരവല്‍ക്കരണംമൂലം കുട്ടികള്‍ വീടകങ്ങളില്‍ ഒതുങ്ങിക്കൂടുന്ന പ്രവണത അപകടകരമാണ്.കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യംവെച്ച് ധാരാളം രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഫിന്‍ലാന്റിലും ഇറ്റലിയിലും ഡേകെയര്‍ സെന്ററുകളും 'മഡ കിച്ചണോ'ടുകൂടിയ സ്‌കൂളുകളും പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ മണ്‍പാത്രങ്ങളും കല്ലുകളും മണ്ണിന്റെയും വെള്ളത്തിന്റെയും മിശ്രിതവുമാണ് കിച്ചണിലുണ്ടാവുക.ഇത്തരത്തില്‍ കുട്ടികളുടെ തക്കതായ മാനസിവളര്‍ച്ചക്ക് ഉതകുന്ന പദ്ധതികള്‍ ലോകത്തെങ്ങും നടപ്പാക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."