HOME
DETAILS
MAL
ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം
backup
May 29 2021 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് നയപ്രഖ്യാപനം.
ക്രിസ്ത്യന്‍ വിഭാഗം നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ റിട്ട. ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്കായി തലശേരിയില്‍ കോച്ചിങ് സെന്റര്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കായി 15.81 കോടിയുടെ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. 12,500 മദ്റസ അധ്യാപകര്‍ക്ക് 2,000 രൂപ വീതം കൊവിഡ് ആശ്വാസമായി നല്കി.വനം വകുപ്പിന്റെ ഫീല്‍ഡ് യൂനിറ്റുകള്‍ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനഃപരിശോധിക്കും. 170 മെഗാവാട്ട് ഉത്പാദനശേഷിയുള്ള നിര്‍മാണത്തിലിരിക്കുന്ന വിവിധ ജലവൈദ്യുത പദ്ധതികളുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കും.ടിക്കറ്റ് വില്പനയില് കൂടി കിട്ടുന്ന വരുമാനംകൊണ്ട് കെ.എസ്.ആര്.ടി.സിക്ക് നിലനില്ക്കാന് സാധ്യമല്ലെന്നും ടിക്കറ്റിതര വരുമാന മേഖലകളിലെ സാധ്യകളും ഉപയോഗപ്പെടുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."