HOME
DETAILS

ഇമാമുല്‍ ഹുദാ ഇമാം മാതുരീദി (റ)

  
backup
April 08 2023 | 11:04 AM

imam-mathuridi

പിണങ്ങോട് അബൂബക്കര്‍

ഇമാം അശ്അരിയുടെ കാലത്തുള്ള ഇമാം മാതുരീദി സമര്‍ഖന്ദിലാണ് ജനിച്ചത്. പ്രവാചകര്‍ (സ്വ) യോടുള്ള അദ്ദേഹത്തിന്റെ ആദരവ് സൂചിപ്പിക്കുന്നതാണ് പേര്. പിതാവിന്റെ പേര് മഹ്്മൂദ്. നബി (സ്വ)യുടെ പേരില്‍ ബറകത്തുണ്ടെന്ന് മഹാന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


ഇമാം ഗസാലി (റ) യുടെ പേര് മുഹമ്മദ് എന്നാണ്. പിതാവിന്റെയും പിതാമഹന്റെയും പേരുകളും മുഹമ്മദ് എന്നു തന്നെയായിരുന്നു. മുഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ മുഹമ്മദ്. നാമദാരിദ്ര്യം കാരണമായിരുന്നില്ല ഈ നാമസ്വീകരണങ്ങള്‍.
പുരാതന ഇറാഖിലും ഹിജാസിലും മുഹമ്മദ് എന്ന നാമം ബറകത്തിനായി മഹാന്‍മാര്‍ സ്വീകരിച്ചു കാണുന്നുണ്ട്. ഇമാം മാതുരീദി അക്കാലത്തെ പ്രമുഖ പണ്ഡിതനായിരുന്ന നസ്‌റുബ്‌നു യഹ്‌യല്‍ ബല്‍ഖിയില്‍ നിന്നാണ് കര്‍മശാസ്ത്രവും വിശ്വാസ ശാസ്ത്രവും പഠിച്ചത്.

 

 

അറിവ് തേടി ഈ മഹാപണ്ഡിതന്‍ അനേകം മൈലുകള്‍ സഞ്ചരിച്ചു. 22 തവണ ഇമാം സമര്‍ഖന്ദില്‍ നിന്ന് ബസ്വറ സന്ദര്‍ശിച്ചതായി ചരിത്രകാരന്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മുഅ്തസലിസം ഏറെ സ്വാധീനം നേടിയ ഇസ്്്‌ലാം വന്‍വെല്ലുവിളി നേരിട്ട കാലഘട്ടത്തിലാണ് ഇമാമിന്റെ പ്രവര്‍ത്തനം. കര്‍മശാസ്ത്ര വിഷയങ്ങള്‍ ഏകീകരിച്ച് നാല് മദ്ഹബുകളായി മുസ്്‌ലിം ലോകം സ്വീകരിച്ച വിധം ഇല്‍മുല്‍ കലാം അക്കാലത്ത് ഏകീകരിക്കപ്പെട്ടിരുന്നില്ല. ഖുര്‍ആനും സുന്നത്തും തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ചു വിശ്വാസപരമായി അപകടകരമായ പതനത്തില്‍ ചിലര്‍ ചെന്നുപെട്ടിരുന്നു. നിര്‍മതവാദികളും മുഅ്തസലികള്‍ക്കൊപ്പം നല്ല സ്വാധീനം നേടിയിരുന്നു. യുക്തിരഹിതമായ വാദങ്ങള്‍ യുക്തപരമാണെന്ന് വരുത്തിത്തീര്‍ത്തു, ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് മുഅ്തസലികള്‍ വിശ്വാസ പ്രമാണങ്ങള്‍ അവതരിപ്പിച്ചിരുന്നത്.


അല്ലാഹുവിന് അതിര് നിശ്ചയിക്കുക, നിയന്ത്രണമേര്‍പ്പെടുത്തുക തുടങ്ങിയ ബാലിശ വാദങ്ങളും അവര്‍ക്കുണ്ടായിരുന്നു. സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം അവകാശമാണ്; ഔദാര്യമല്ല. സ്വര്‍ഗം സദ്പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധമായും ലഭിക്കണം. അത് തടയാന്‍ അല്ലാഹുവിന് അധികാരമില്ല. തുടങ്ങിയ മതഭ്രഷ്ട് വരുന്ന വാദങ്ങളും അവര്‍ക്കുണ്ടായിരുന്നു.


മുഅ്തസലികളില്‍ നിന്ന് തന്നെ നിരവധി അവാന്തരവിഭാഗങ്ങളും ഉണ്ടായി. കാടുകയറിയ വിശ്വാസങ്ങളും മതനിഷേധാവസ്ഥയും ഉണ്ടായിരുന്നു. അബ്ബാസി ഭരണകൂടത്തിലെ ചിലര്‍ ഈ വികല വിശ്വാസത്തില്‍പെട്ട് ഭരണസൗകര്യം ഉപയോഗപ്പെടുത്തി വിശ്വാസികളില്‍ തെറ്റായ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമങ്ങളുണ്ടായി. യഥാര്‍ഥ വിശ്വാസികളെ പീഡിപ്പിക്കാനും ജയിലിലടക്കാനും ചില അധികാരികള്‍ മുന്നോട്ടുവന്നു. ഇമാം മാതുരീദി (റ) ഗ്രന്ഥരചന വഴിയും സംവാദം വഴിയും പ്രഭാഷണം വഴിയും പഠനക്ലാസുകള്‍ നടത്തിയും തൗഹീദ് സംരക്ഷിക്കാന്‍ ത്യാഗങ്ങള്‍ സഹിച്ചു. ഈ ത്യാഗോജ്വല പ്രവര്‍ത്തനത്തിന്റെ അംഗീകാരമെന്നോണം സമകാലിക പണ്ഡിതര്‍ ഇമാമുല്‍ ഹുദാ (സന്‍മാര്‍ഗത്തിന്റെ നായകന്‍) എന്ന സ്ഥാനപ്പേര് നല്‍കി ആദരിച്ചു.

 

 

കര്‍മശാസ്ത്രവിഷയത്തില്‍ ഇമാം അബൂഹനീഫ (റ) വിന്റെ മദ്ഹബാണ് മഹാന്‍ സ്വീകരിച്ചത്. വിശ്വാസ ശാസ്ത്ര സംബന്ധിയായി ഇമാം അബൂഹനീഫ (റ) രചിച്ച ഗ്രന്ഥത്തിന് അല്‍മന്‍സൂര്‍ എന്ന പേരില്‍ ബൃഹത്തായ വ്യാഖ്യാനം ഇമാം മാതുരീദി (റ) രചിച്ചിട്ടുണ്ട്.


വിശുദ്ധ ഖുര്‍ആന്‍ പൗരാണിക ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യാഖ്യാനിച്ച പോലെയല്ലാതെ തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ചതിലൂടെയാണ് മുഅ്തസിലുകള്‍ പിഴക്കാനിടയായത്. അല്ലാഹുവിനല്ലാതെ വിധിക്കാന്‍ അധികാരമില്ലെന്ന ഖുര്‍ആന്‍ ഉദ്ധരണി ഉയര്‍ത്തിക്കാട്ടിയാണ് അബൂമൂസല്‍ അശ്അരി (റ) വിന്റെ മധ്യസ്ഥതയും തീരുമാനവും ഖവാരിജുകള്‍ ചോദ്യംചെയ്തത്. മുസ്്‌ലിംകള്‍ തമ്മിലുണ്ടായ പ്രശ്‌നം യുദ്ധത്തിലേക്ക് നീങ്ങുകയും വലിയ അനര്‍ഥങ്ങള്‍ സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇമാം അലി (റ) വിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മധ്യസ്ഥ നീക്കം നടന്നത്. തികച്ചും സദുദ്ദേശ്യപരമവും മതപക്ഷപരവുമായ സ്വഹാബത്തിന്റെ ഈ തീരുമാനം ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചാണ് ഖവാരിജുകള്‍ തള്ളിക്കളഞ്ഞത്. ഈ പ്രവണത വികസിച്ച് വിവിധ ഗ്രൂപ്പുകളായി മുസ്്‌ലിം ലോകത്ത് വളര്‍ന്നു. ഹിജ്‌റ രണ്ടാം ശതകത്തില്‍ പള്ളികളിലും മതപാഠശാലകളിലും വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ത്താന്‍ മുഅ്തസിലുകള്‍ക്ക് സാധിച്ചു.


ഇമാമിന്റെ തൗഹീദ് സംബന്ധിയായ വീക്ഷണങ്ങളെ മാതുരീദീ ത്വരീഖത്ത് എന്നപേരില്‍ വിളിക്കപ്പെട്ടു. ലോകമുസ്്‌ലിംകള്‍ അവരുടെ കര്‍മസരണിയായി ശാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ മദ്ഹബുകള്‍ സ്വീകരിച്ച പോലെ വിശ്വാസപരമായി അശ്അരീ, മാതുരീദീ എന്നിവയിലൊന്ന് സ്വീകരിക്കുന്നു.
ത്യാഗി എന്ന പോലെ വലിയ സൂക്ഷ്മത പുലര്‍ത്തിയ പണ്ഡിതന്‍ കൂടിയായിരുന്നു ഇമാം മാതുരീദി. സംസാരത്തില്‍ പോലും ഒരക്ഷരം അസ്ഥാനത്തോ അധികമോ വരാതെ സൂക്ഷിച്ചു. ഇബാദത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ഗ്രന്ഥപാരായണം, ഖുര്‍ആന്‍ പാരായണം, ഗവേഷണം, ഹദീസ് പഠനം എന്നിവയ്ക്കായി അധികസമയവും വിനിയോഗിച്ചു. വിശ്രമവും ഉറക്കവും നന്നേ കുറവായിരുന്നു. കഠിനാധ്വാനത്തിലൂടെ തൗഹീദ് സംരക്ഷിച്ച ഈ കര്‍മയോഗി എ.ഡി 945 (ഹിജ്‌റ 333) ല്‍ സമര്‍ഖന്ദില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ ജനാസ സമര്‍ഖന്ദില്‍ തന്നെയാണ് അടക്കം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  16 days ago