ദാദ്ര & നാഗര്‍ ഹവേലി എംപി ദേല്‍ക്കറുടെ മരണം: ഒരു പുരോഗതിയുമില്ലാതെ പ്രഫുല്‍ പട്ടേല്‍ പ്രതിയായ കേസിന്റെ അന്വേഷണം
ന്യൂഡല്‍ഹി: എങ്ങുമെത്താതെ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എം.പി മോഹന്‍ ദേല്‍ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണം. ലവക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഉള്‍പെടുന്ന കേസാണിത്. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയുടെയും അഡ്മിനിസ്‌ട്രേറ്ററായിരുന്ന പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെയാണ് പൊലിസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 22നാണ് മുംബൈയിലെ മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ മോഹന്‍ ദേല്‍ക്കറിനെ കണ്ടെത്തിയത്. 15 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെ നിരവധി പേരെ കുറിച്ച് പരാമര്‍ശമുണ്ട്. പ്രഫുല്‍ പട്ടേലും അദ്ദേഹത്തിന്റെ ഓഫിസും വേട്ടയാടിയെന്നാണ് ഗുജറാത്തി ഭാഷയിലെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും പൊലിസും നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
പ്രഫുല്‍ പട്ടേലും സംഘവും അച്ഛനെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് മകന്‍ അഭിനവിന്റെ മൊഴിയും. പി.എ.എസ്.എ (പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ്) ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്യാതിരിക്കണമെങ്കില്‍ 25 കോടി രൂപ നല്‍കണമെന്ന് പ്രഫുല്‍ പട്ടേല്‍ പിതാവിനോട് ആവശ്യപ്പെട്ടു. അച്ഛന്റെ നേതൃത്വത്തില്‍ 100 കോടി ചെലവഴിച്ച് സ്ഥാപിച്ച എസ്എസ്ആര്‍ കോളജിന്റെ നിയന്ത്രണം പ്രഫുല്‍ പട്ടേല്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ ചടങ്ങുകളിലൊന്നും ക്ഷണിക്കാതെ അച്ഛനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചെന്നും അഭിനവിന്‍രെ മൊഴിയിലുണ്ട്.
കഴിഞ്ഞ രണ്ടര മാസത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ട് തവണ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി സന്ദര്‍ശിച്ചു. അഭിനവിന്റെ മൊഴി രേഖപ്പെടുത്തുന്നതിനപ്പുറം മറ്റൊന്നും സംഭവിച്ചില്ല. മറ്റുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.
കൊവിഡ് സാഹചര്യം കാരണമാണ് അന്വേഷണം മുന്നോട്ടുപോവാത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്ന് അഭിനവ് പറയുന്നു. കേസിലെ സാക്ഷികളില്‍ പലര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചെന്നാണ് വിശദീകരണം.
അഭിനവിന്റെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ആരോപണവിധേയരെ ചോദ്യംചെയ്യൂ എന്നും പൊലിസ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."